വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്


ബത്തേരി: വയനാട് വെള്ളാരം കുന്നില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ കല്‍പറ്റത്തും വൈത്തിരിക്കും ഇടയില്‍ കിന്‍ഫ്രാ പാര്‍ക്കിന് സമീപത്ത് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.

ബത്തേരിയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട (TT KL 15 9926) ബസാണ്‌ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് നിരങ്ങി നീങ്ങി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഏതാണ്ട് ഇരുപത്തിരണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.