‘കേന്ദ്ര കേരള ദുർഭരണങ്ങൾക്കെതിരെ ശക്തമായ യുവജന മുന്നേറ്റം അനിവാര്യം’; യൂത്ത് ലീഗ് നേതൃയാത്രക്ക് കൊയിലാണ്ടിയിൽ സ്വീകരണംകൊയിലാണ്ടി: ”വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ” എന്ന മുദ്രാവാക്യമുയര്‍ത്തി യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന മഹാറാലിയുടെ പ്രചരണാർത്ഥം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികൾ നയിക്കുന്ന നേതൃയാത്രയ്ക്ക് കൊയിലാണ്ടിയിൽ ഗംഭീര സീകരണം.

സംസ്ഥാന ട്രഷറർ ഇസ്മായിൽ വയനാട് ഉദ്ഘാടനം ചെയ്തു. കേന്ദ്ര കേരള ദുർഭരണങ്ങൾക്കെതിരെ ശക്തമായ യുവജന മുന്നേറ്റവും പ്രക്ഷോഭവും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി 21ന് കോഴിക്കോട് വെച്ച് നടക്കുന്ന റാലിയിൽ കൊയിലാണ്ടി മണ്ഡലത്തിൽ നിന്ന് രണ്ടായിരം പ്രവർത്തകരെ പങ്കെടുപ്പിക്കാൻ നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

സി.കെ മുഹമ്മദലി പദ്ധതി വിശദീകരണം നടത്തി. ഫാസിൽ നടേരി അധ്യക്ഷത വഹിച്ചു. മിസ്ഹബ് കീഴരിയൂർ, വി.പി ഇബ്രാഹിം കുട്ടി, സി.ഹനീഫ മാസ്റ്റർ, എം.പി ഷാജഹാൻ, മഠത്തിൽ അബ്ദുറഹമാൻ, എൻ.പി മമ്മദ് ഹാജി, അലി കൊയിലാണ്ടി, ടി അഷ്റഫ് ആസിഫ് കലാം, സമദ് നടേരി, എസ്.എം അബ്ദുൾ ബാസിത്ത്, സുനൈദ് എ.സി, കെ.സി സിദ്ധിഖ്, അഫ്രിൻ ടി.ടി, സാബിത്ത് നടേരി, സി ഫാദ് ഇല്ലത്ത് എന്നിവര്‍ പ്രസംഗിച്ചു.

പി.കെ മുഹമ്മദലി സ്വാഗതവും ഷഫീഖ് കാരേക്കാട് നന്ദിയും പറഞ്ഞു.