കായിക കുതിപ്പിനൊരുങ്ങി കേരളം; മൂടാടിയില്‍ സ്‌പോര്‍ട്‌സ്‌ സമ്മിറ്റ്‌


മൂടാടി: ദേശീയ സ്‌പോര്‍ട്‌സ്‌ സമ്മിറ്റിൻ്റ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിൽ മൈക്രോ സ്പോർട്സ് സമ്മിറ്റ്‌ സംഘടിപ്പിച്ചു. ക്ലബുകള്‍, സ്പോർട്സ് താരങ്ങൾ, പരിശീലകർ തുടങ്ങിയവര്‍ സമ്മിറ്റില്‍ പങ്കാളികളായി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തിന്റെ സമഗ്ര കായിക വികസനം ലക്ഷ്യമിട്ട് കേരള സ്‌പോര്‍ട്‌സ് വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ സ്‌പോര്‍ട്‌സ് സമ്മിറ്റിന് ജനുവരി 11ന് തുടക്കമാവും. സമ്മിറ്റിന്റെ ഭാഗമായി തദ്ദേസ സ്ഥാപനങ്ങളില്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്‌.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.കെ. മോഹൻ, എം.പി അഖില, മെമ്പർ റഫീഖ്‌ പുത്തലത്ത്, ദേശീയ വോളി കോച്ച് കെ.കെ ശ്രീധരൻ, ശരത് മൂടാടി, നിംനാസ് കോടിക്കൽ, ജിതിൻ, അഷിം ദാസ് എന്നിവർ സംസാരിച്ചു. സമ്മിറ്റില്‍ കോഡിനേഷൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്താൻ തീരുമാനമായി.