”ബാബറി മസ്ജിദ് പോലെ ഇന്ത്യന്‍ മതേതരത്വത്തിന് ഇത്രമേല്‍ മുറിവേറ്റൊരു സംഭവം ഇന്ത്യയില്‍ വേറെ ഉണ്ടായിട്ടില്ല, അതിന് കാരണക്കാരായവര്‍ ഇന്ന് രാജ്യം ഭരിക്കുന്നു’; മനുഷ്യചങ്ങലയുടെ ഭാഗമായി പൂതേരിപ്പാറയില്‍ സംഘടിപ്പിച്ച വേദിയില്‍ പിഎം ആര്‍ഷോ


കൊയിലാണ്ടി: ‘ബാബറി മസ്ജിദ് പോലെ ഇന്ത്യന്‍ മതേതരത്വത്തിന് ഇത്രമേല്‍ മുറിവേറ്റൊരു സംഭവം ഇന്ത്യയില്‍ വേറെ ഉണ്ടായിട്ടില്ലെന്നും, അതിന് കാരണക്കാരയവര്‍ ഇന്ന് രാജ്യം ഭരിക്കുന്നെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. മനുഷ്യ ചങ്ങലയുടെ ഭാഗമായി കാരയാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥയുടെ സമാപന സമ്മേളനം പൂതേരിപ്പാറയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പള്ളി പൊളിച്ച സ്ഥലത്ത് അവര്‍ അമ്പലം പണിയുന്നു. അതിന്റെ തറക്കല്ലിടലില്‍ വിളിച്ചില്ലെന്ന് പരിതപിച്ച കോണ്‍ഗ്രസ് ഇന്ന് അതിന്റെ പ്രതിഷ്ഠാ ദിന ചടങ്ങില്‍ വിളിച്ചില്ലെങ്കിലും പങ്കെടുക്കുമെന്ന്‌ പറയുന്നു. ഇത് കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ സമീപനമാണ് കാണിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു.

കാൽനട പ്രചരണ ജാഥ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി ബബീഷ് ഉദ്ഘാടനം ചെയ്തു. നിതിൻ.കെ വൈദ്യർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ കെ.ആർ സുബോധ്, ഡെപ്യൂട്ടി ലീഡർ നന്ദന എസ് പ്രസാദ്, പൈലറ്റ് ജിജീഷ് ടി, മാനേജർ അഖിൻ എൻ.ടി, അർജുൻ എ.എസ്, സി.എം ഷിജു, കെ.അഭിനീഷ്, പി.കെ രാജേഷ് എന്നിവർ സംസാരിച്ചു.

റെയില്‍വേ യാത്രാ ദുരിതം, സില്‍വര്‍ ലൈനിന് കേന്ദ്ര അനുമതി ഇല്ലാത്തത് തുടങ്ങിയ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് ഡിവൈഎഫ്ഐ മനുഷ്യ ചങ്ങല തീര്‍ക്കുന്നത്. ജാഥാ സമാപനം പൂതേരിപ്പാറയിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് കെ.കെ സതീഷ് ബാബു, എം.എം ചന്ദ്രൻ എന്നിവർ സംസാരിച്ചു. അഖിൽ എൽ.കെ അധ്യക്ഷത വഹിച്ചു.