ചിത്രരചനയില്‍ വീണ്ടും ഞെട്ടിച്ച്‌ ജി.എച്ച്.എസ്.എസ് പന്തലായനിയിലെ ദേവിക; രണ്ടിനങ്ങളില്‍ നേടിയത് എ ഗ്രേഡ്‌


കൊയിലാണ്ടി: സംസ്ഥാന സ്‌ക്കൂള്‍ കലോത്സവത്തില്‍ മൂന്നിനങ്ങളില്‍ മിന്നും വിജയം നേടി പന്തലായനി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വി.ദേവിക. പെൻസിൽ ഡ്രോയിങ്ങിനും വാട്ടർ കളറിനും എ ഗ്രേഡ് നേടിയ ദേവികയ്ക്ക് ഓയില്‍ പെയിന്റിങ്ങിള്‍ ബി ഗ്രേഡാണ്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ദേവിക രണ്ടാം ക്ലാസ് മുതല്‍ ചിത്രരചന പഠിക്കുന്നുണ്ട്. കോഴിക്കോട് രാമകൃഷ്ണ മിഷന്‍ എച്ച്എസ്എസിലെ ചിത്രകാല അദ്ധ്യാപകനായ ലിജീഷ് വി.കെയാണ്‌ ദേവികയുടെ ഗുരു.

കലാരംഗത്തോടൊപ്പം പഠനത്തിലും ഒരുപോലെ മികവ് തെളിയിച്ച ഈ കൊച്ചു മിടുക്കി വിദ്യാരംഗം സാഹിത്യോത്സവം പോലുള്ള മത്സരങ്ങളിലും വിജയിയാണ്‌.

കൊയിലാണ്ടി കോതമംഗലം സ്വദേശികളായ ജഗദീഷിന്റെയും ബവിതയുടെയും മകളാണ്. കൊയിലാണ്ടി ബോയ്‌സ് സ്‌ക്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഉണ്ണി നന്ദനാണ് അനുജന്‍. എല്‍പി ക്ലാസ് മുതല്‍ ജില്ലയിലെ വിവിധ ചിത്രരചാന മത്സരങ്ങളില്‍ പങ്കെടുക്കുന്ന ദേവികയുടെ ഏറ്റവും വലിയ സപ്പോര്‍ട്ടും മാതാപിതാക്കളാണ്.