മൂടാടി വെള്ളറക്കാട് റോഡരികില്‍ കക്കൂസ് മാലിന്യം തള്ളിയതായി പരാതി


മൂടാടി: വെള്ളറക്കാട് വീടിന് മുമ്പില്‍ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. വെള്ളറക്കാട് ബസ് സ്റ്റോപിന് സമീപത്തുള്ള വീടിന്റെ മുമ്പിലുള്ള ഓവുചാലിലാണ് ഇന്നലെ അര്‍ധരാത്രിയോടെ മൂന്ന് പേര്‍ ടാങ്കറില്‍ മാലിന്യം തള്ളിയത്.

സമീപത്തെ വീട്ടിലെ സിസിടി ദൃശ്യങ്ങളില്‍ മൂന്ന് പേര്‍ ടാങ്കറില്‍ വരുന്നതും മാലിന്യം തള്ളുന്നതും വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ട്. നമ്പര്‍ പ്ലേറ്റില്ലാത്ത ടാങ്കറുമായാണ് സംഘം മാലിന്യം തള്ളാനെത്തിയത്. സംഭവത്തില്‍ വീട്ടുടമസ്ഥന്‍ മൂടാടി പഞ്ചായത്തിലും പോലീസിലും പരാതി നല്‍കി.