കോഴിക്കോട് നഴ്‌സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസ്; രണ്ട് പ്രതികൾ കസ്റ്റഡിയിൽ


Advertisement

കോഴിക്കോട്: നഴ്സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ സുഹൃത്തുക്കളായ രണ്ടു പേർ കസ്റ്റഡിയിൽ. കോഴിക്കോട് നഗരത്തിൽ ഒളിവിൽ താമസിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. മൊബൈൽ നെറ്റ് വർക്ക് ഉപയോഗിച്ച് ലൊക്കേഷൻ മനസ്സിലാക്കിയാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പീഡനത്തിന് എറണാകുളം സ്വദേശിയായ നഴ്സിങ് വിദ്യാർഥിനിയാണ് സുഹൃത്തുക്കളാൽ കുട്ടബലാത്സംഗത്തിനിരയായത്.

Advertisement

കോഴിക്കോട് പേയിംഗ് ഗസ്റ്റായി താമസിച്ച് പഠിക്കുകയാണ് പെൺകുട്ടി. സുഹൃത്തുക്കളായി രണ്ടു പേർ സൗഹൃദം നടിച്ച് വിദ്യാർത്ഥിയെ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മദ്യം നൽകി ക്രൂരബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പീഡനശേഷം പെൺകുട്ടിയെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.

Advertisement

 

Also read- കോഴിക്കോട് നഴ്സിം​ഗ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി സുഹൃത്തുകൾ; പീഡനം മദ്യം നൽകിയ ശേഷം

പെൺകുട്ടി പ്രകടിപ്പിച്ച മാനസികാസ്വാസ്ഥ്യം ശ്രദ്ധിച്ച കോളജ് അധികൃതർ പെൺകുട്ടിക്ക് നൽകിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് കുടുംബത്തെ വിവരമറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പെൺകുട്ടിയുടെ വൈദ്യപരിശോധനയ്ക്കും പ്രാഥമിക തെളിവ് ശേഖരണത്തിനും ശേഷം കസബ പൊലീസ് കേസെടുത്തു. പെൺകുട്ടിയും പ്രതികളും എറണാകുളം ജില്ലക്കാരാണ്.

Advertisement

Summary: kozhikode nursing student gang rape two friends under custody