കോഴിക്കോട് നഴ്സിം​ഗ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി സുഹൃത്തുകൾ; പീഡനം മദ്യം നൽകിയ ശേഷം


കോഴിക്കോട്: കോഴിക്കോട് വിദ്യാര്‍ത്ഥിനിയെ സുഹൃത്തുക്കള്‍ മദ്യം നൽകിയ ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി. മൂന്നാം വര്‍ഷ നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ എറണാകുളം സ്വദേശിനിയെ ആണ് സഹപാഠികളായിരുന്നവര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്.

സ്‌കൂളില്‍ സഹപാഠികളായിരുന്ന രണ്ട് ആണ്‍ കുട്ടികള്‍ പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. മുന്‍പ് പെണ്‍കുട്ടിയോടൊപ്പം സ്‌കൂളില്‍ സഹപാഠികളായിരുന്നു പ്രതികള്‍. ഇവര്‍ വീണ്ടും പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥപിച്ച ശേഷം കഴിഞ്ഞ ദിവസം ആണ്‍കുട്ടികള്‍ താമസിച്ചിരുന്ന ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തി അതിക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

പെണ്‍കുട്ടി അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ കസബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേശണം ആരംഭിച്ചു. പ്രതികള്‍ ഒളിവിലാണ്.