കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. എസ്.ബി.ഐ താലൂക്ക് ആശുപത്രി പരിസരം, കോടതി പരിസരം, ബസ്സ് സ്റ്റാന്‍ഡ് പരിസരം, ഈസ്റ്റ് റോഡ്, കൊയിലാണ്ടി ബീച്ച്, ഹാര്‍ബര്‍ പരിസരം, ബപ്പന്‍കാട്, കോമത്ത്കര കണയംകോട്, തച്ചംവള്ളി, കൊണ്ടം വള്ളി,
ഐ.ടി.ഐ, എളാട്ടേരി എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.

രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം ഏഴുമണിവരെയാണ് വൈദ്യുതി വിതരണം തടസപ്പെടുക. ഹൈവേ അതോറിറ്റിയുടെയും കെ.എസ്.ഇ.ബിയുടെയും വര്‍ക്കിനോട് അനുബന്ധിച്ചാണിതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.