Tag: Gang Rape

Total 9 Posts

കോഴിക്കോട് സിനിമയില്‍ അഭിനയിക്കാൻ അവസരം വാഗ്‍ദാനം നല്‍കി കൂട്ടബലാത്സംഗം ചെയ്തു; സുഹൃത്തായ യുവതി അറസ്റ്റില്‍

കോഴിക്കോട്: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു. കോഴിക്കോട് കാരപ്പറമ്പിലുള്ള ഫ്‌ളാറ്റില്‍ കൊണ്ടുപോയാണ് യുവതിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ പീഡനത്തിന് ഇരയായ യുവതിയുടെ സുഹൃത്തായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരില്‍ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. ഇവരുടെ സുഹൃത്തായ കണ്ണൂര്‍ മുണ്ടയാട് സ്വദേശിനി അഫ്‌സീന (29) ആണ് അറസ്റ്റിലായത്.

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി കോഴിക്കോട്ടെ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി; യുവതിയെ പീഡിപ്പിച്ചതായി പരാതി

കോഴിക്കോട്: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി കോഴിക്കോട്ടെ ഫ്‌ളാറ്റില്‍ ക്ഷണിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ നടക്കാവ് പൊലീസ് അന്വേഷണം തുടങ്ങി. ശനിയാഴ്ചയായിരുന്നു സംഭവം. സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ അറിയിക്കാനുണ്ടെന്ന് പറഞ്ഞ് ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ഇവിടെയെത്തിയശേഷം രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് യുവതി ആരോപിക്കുന്നത്. യുവതിയുടെ ഒരു വനിതാ സുഹൃത്താണ്

ചേവായൂരിൽ യുവതിയെ ബസിൽ കൂട്ടബലാത്സംഗംചെയ്ത കേസ്: പ്രതി ഇന്ത്യേഷ് രണ്ടുവർഷത്തിന് ശേഷം പിടിയില്‍

കോഴിക്കോട്: ചേവായൂരിൽ ഭിന്നശേഷിക്കാരിയായ യുവതിയെ ബസില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ കുന്ദമം​ഗംലം സ്വദേശിയായ യുവാവ് രണ്ട് വർഷത്തിന് ശേഷം പിടിയിൽ. കുന്ദമംഗലം സ്വദേശി ഇന്ത്യേഷ് കുമാര്‍ ആണ് പിടിയിലായത്. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ സേലത്തുനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റ് രണ്ട് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനു ശേഷം നാടുവിട്ട പ്രതി

കോഴിക്കോട് നഴ്‌സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസ്; രണ്ട് പ്രതികൾ കസ്റ്റഡിയിൽ

കോഴിക്കോട്: നഴ്സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ സുഹൃത്തുക്കളായ രണ്ടു പേർ കസ്റ്റഡിയിൽ. കോഴിക്കോട് നഗരത്തിൽ ഒളിവിൽ താമസിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. മൊബൈൽ നെറ്റ് വർക്ക് ഉപയോഗിച്ച് ലൊക്കേഷൻ മനസ്സിലാക്കിയാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പീഡനത്തിന് എറണാകുളം സ്വദേശിയായ നഴ്സിങ് വിദ്യാർഥിനിയാണ് സുഹൃത്തുക്കളാൽ കുട്ടബലാത്സംഗത്തിനിരയായത്. കോഴിക്കോട്

കോഴിക്കോട് നഴ്സിം​ഗ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി സുഹൃത്തുകൾ; പീഡനം മദ്യം നൽകിയ ശേഷം

കോഴിക്കോട്: കോഴിക്കോട് വിദ്യാര്‍ത്ഥിനിയെ സുഹൃത്തുക്കള്‍ മദ്യം നൽകിയ ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി. മൂന്നാം വര്‍ഷ നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ എറണാകുളം സ്വദേശിനിയെ ആണ് സഹപാഠികളായിരുന്നവര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. സ്‌കൂളില്‍ സഹപാഠികളായിരുന്ന രണ്ട് ആണ്‍ കുട്ടികള്‍ പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. മുന്‍പ് പെണ്‍കുട്ടിയോടൊപ്പം സ്‌കൂളില്‍ സഹപാഠികളായിരുന്നു പ്രതികള്‍. ഇവര്‍ വീണ്ടും പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥപിച്ച ശേഷം കഴിഞ്ഞ

മാരക മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തു; മലപ്പുറം മഞ്ചേരിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍, പ്രധാന പ്രതി ഓട് പൊളിച്ച് രക്ഷപ്പെട്ടു

മലപ്പുറം: മാരകമായ സിന്തറ്റിക് മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേര്‍ അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലാണ് സംഭവം. മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ വീട്ടില്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരെയാണ് ഡിവൈ.എസ്.പി പി. അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിലെ

കൂട്ടബലാത്സംഗ കേസിലെ പ്രതിയായ സി.ഐ ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍; വിവാദമായതോടെ അവധിയില്‍ പോകാന്‍ നിര്‍ദ്ദേശം, ‘സത്യമേവ ജയതേ’ എന്ന് പ്രതിയുടെ ന്യായീകരണം

കോഴിക്കോട്: തൃക്കാക്കര കൂട്ട ബലാത്സംഗ കേസില്‍ പ്രതിയായ ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സി.ഐ പി.ആര്‍.സുനു ഞായറാഴ്ച രാവിലെ ഡ്യൂട്ടിക്കെത്തിയത് വിവാദമായി. കൂട്ടബലാത്സംഗം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ വകുപ്പുതല നടപടികള്‍ ഉള്‍പ്പെടെ പരിഗണനയിലുള്ളപ്പോഴാണ് വീണ്ടും ഡ്യൂട്ടിക്കെത്തിയത്. വിവാദമായതോടെ സുനുവിനോട് അവധിയില്‍ പോകാന്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍.അജിത് കുമാര്‍ നിര്‍ദ്ദേശം നല്‍കി. തൃക്കാക്കര

ഭര്‍ത്താവിന്റെ സഹായത്തോടെ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വേളം സ്വദേശി അറസ്റ്റില്‍; മരിക്കണമെന്ന ഉദ്ദേശത്തോടെ ഇറങ്ങിത്തിരിച്ചതാണെന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരായ യുവതി

പേരാമ്പ്ര: ഇരുപത്തിയേഴുകാരിയെ ഭര്‍ത്താവിന്റെ സഹായത്തോടെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ വേളം പെരുവയല്‍ സ്വദേശി അറസ്റ്റില്‍. മടക്കുമൂലയില്‍ അബ്ദുള്‍ ലത്തീഫിനെയാണ് (35) പേരാമ്പ്ര സി.ഐ എം.സജീവ് കുമാര്‍ അറസ്റ്റുചെയ്തത്. പുതിയപ്പുറം സ്വദേശിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2018ല്‍ തൊട്ടില്‍പ്പാലത്തിന് അടുത്തുള്ള ഒരു ഹോട്ടലിലും യുവതി താമസിക്കുന്ന വാടകവീട്ടിലും വെച്ച് രണ്ടുതവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അച്ഛന്റെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു; ഒരാള്‍ അറസ്റ്റില്‍

തൃശൂര്‍: പ്ലസ് ടു വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി. തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്താണ് സംഭവം. കുട്ടിയുടെ അച്ഛന്റെ മൂന്ന് സുഹൃത്തുക്കളാണ് പ്രതികള്‍. ഇവരില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് മാസം മുമ്പാണ് കൂട്ടബലാത്സംഗം നടന്നത്. താന്‍ നേരിട്ട ദുരനുഭവം കുട്ടി അമ്മയോട് പറഞ്ഞെങ്കിലും പരാതി നല്‍കുന്നത് ഉള്‍പ്പെടെയുള്ള ഒരു നടപടികള്‍ക്കും വീട്ടുകാര്‍ തയ്യാറായില്ല. സംഭവം മറച്ച്