സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി കോഴിക്കോട്ടെ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി; യുവതിയെ പീഡിപ്പിച്ചതായി പരാതി


കോഴിക്കോട്: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി കോഴിക്കോട്ടെ ഫ്‌ളാറ്റില്‍ ക്ഷണിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ നടക്കാവ് പൊലീസ് അന്വേഷണം തുടങ്ങി.

ശനിയാഴ്ചയായിരുന്നു സംഭവം. സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ അറിയിക്കാനുണ്ടെന്ന് പറഞ്ഞ് ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ഇവിടെയെത്തിയശേഷം രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് യുവതി ആരോപിക്കുന്നത്.

യുവതിയുടെ ഒരു വനിതാ സുഹൃത്താണ് ഈ രണ്ടുപേരെയും പരിചയപ്പെടുത്തിയതെന്നും പരാതിയിലുണ്ട്. പ്രതികളെ കുറിച്ചുള്ള ചില സൂചനകള്‍ ലഭിച്ചതായാണ് വിവരം. ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു.