കൊയിലാണ്ടി വിരുന്നുകണ്ടി സ്വദേശി കടലില്‍ മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു


Advertisement

കൊയിലാണ്ടി: കടലില്‍ മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിരുന്നുകണ്ടി സ്വദേശി മരിച്ചു. പുളിക്കല്‍ പ്രതാപന്‍ ആണ് മരിച്ചത്. അന്‍പത്തിയഞ്ച് വയസായിരുന്നു.
Advertisement

ദേവി അന്നപൂര്‍ണ എന്ന വഞ്ചിയില്‍ മത്സ്യബന്ധനം നടത്തുന്നതിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നുകോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു മെമ്പറാണ്.

Advertisement

അച്ഛന്‍: ബാലന്‍. അമ്മ: ബേബി. ഭാര്യ: സുനില. മക്കള്‍: നിഥില്‍, ദില്‍ഷ. മരുമകന്‍: ഷിജോ. സഹോദരങ്ങള്‍: പ്രമോദ്, പ്രഭ, ബാബു, പ്രദീഷ്.

Advertisement