കൊയിലാണ്ടി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിൽ അന്തരിച്ചു


റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കൊയിലാണ്ടി സ്വദേശി സൗദി അറേബ്യയിലെ റിയാദിൽ അന്തരിച്ചു. കുറുവങ്ങാട് കക്രാട്ട്കുന്ന് കുന്നുമ്മല്‍ സുരേഷ് ബാബു ആണ് മരിച്ചത്. അൻപത്തിയാറ് വയസായിരുന്നു.

ഫെബ്രുവരി 11-നാണ് ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ താമസ സ്ഥലത്തുവെച്ച് സുരേഷ് മരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാളെ രാവിലെ ഏഴ് മണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കും.

കുഞ്ഞിക്കണ്ണന്‍റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ലത. ആറു മാസം പ്രായമായ ഋധിക ഏകമകളാണ് കുട്ടിയുണ്ട്. സഹോദരങ്ങള്‍: ശ്യാമള, പ്രമീള.

Also Read- കാറില്‍ തട്ടി റോഡിലേക്ക് തെറിച്ചുവീണു, പിന്നാലെ കെ.എസ്.ആര്‍.ടി.സി ശരീരത്തിലൂടെ കയറി ഇറങ്ങി; കൈതക്കലിലെ വാഹനാപകടത്തില്‍ മരിച്ച ഫനീഫയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ നാട്ടുകാരും ബന്ധുക്കളും

 

Summary: Koyilandy native of passed away in Saudi Arabia due to a heart attack