Tag: Soudi Arabia

Total 3 Posts

പൊന്നുമോളെ നേരിൽ കാണണം, ലാളിക്കണം, ആ​ഗ്രഹം പൂർത്തിയാക്കാതെ സുരേഷ് ബാബു വിടവാങ്ങി; സൗദി അറേബ്യയിൽ അന്തരിച്ച കുറുവങ്ങാട് സ്വദേശിക്ക് യാത്രാമൊഴിയേകി നാട്

കൊയിലാണ്ടി: ഭാര്യയ്ക്കും കുഞ്ഞിനും സുഹൃത്തുക്കൾക്കുമരികിലേക്ക് വീണ്ടും തിരികെയെത്തി, സമ്മാനമായി മിഠായികളോ പെർഫ്യുമോ ഒന്നുമില്ലാതെ നിശ്ചലനായി. സൗദി അറേബ്യയിലെ റിയാദിൽ അന്തരിച്ച കുറുവങ്ങാട് കക്രാട്ട്കുന്ന് കുന്നുമ്മല്‍ സുരേഷ് ബാബുവിന്റെ മൃതദേഹം സംസ്ക്കരിച്ചു. ഒമ്പത് മണിയോടെ വീട്ടിലെത്തിച്ച് പൊതു ദ​ർശനത്തിന് വെച്ച ശേഷമാണ് സംസ്ക്കാര ചടങ്ങുകൾ നടന്നത്. ഭാര്യ ​ഗർഭിണിയായിരിക്കെ ഒരു വർഷം മുമ്പാണ് സുരേഷ് വീണ്ടും പ്രവാസ

കൊയിലാണ്ടി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിൽ അന്തരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കൊയിലാണ്ടി സ്വദേശി സൗദി അറേബ്യയിലെ റിയാദിൽ അന്തരിച്ചു. കുറുവങ്ങാട് കക്രാട്ട്കുന്ന് കുന്നുമ്മല്‍ സുരേഷ് ബാബു ആണ് മരിച്ചത്. അൻപത്തിയാറ് വയസായിരുന്നു. ഫെബ്രുവരി 11-നാണ് ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ താമസ സ്ഥലത്തുവെച്ച് സുരേഷ് മരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാളെ രാവിലെ ഏഴ് മണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കും. കുഞ്ഞിക്കണ്ണന്‍റെയും കല്യാണിയുടെയും മകനാണ്.

മക്കയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

കോഴിക്കോട്: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. പെരിങ്ങൊളം പടിഞ്ഞാറെ മനത്താനത്ത് ഏ.സി. മുഹമ്മദ് ഹാജിയുടെ മകന്‍ അബ്ദുറഹിമാനാണ് മരിച്ചത്. 48 വയസായിരുന്നു. മക്കയിലെ വലില്‍ അഹദില്‍ വെച്ചാണ് അപകടം നടന്നത്. ഭാര്യ: റൈഹാനത്ത്. മക്കൾ: റഹീഫബി, ആഷിഫ, റാഷിദ. മരുമകൻ: റുബാസ് അലി. സഹോദരങ്ങൾ: അബ്ദുള്ള, അബ്ദുൾ അസീസ്. സ്വാലിഹ്, ആയിഷാബി,