കേരളത്തിൽ നരബലി; രണ്ട് സ്ത്രീകളെ ബലി നൽകി, മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ


കൊച്ചി: കേരളത്തെ ഞെട്ടിച്ച് തിരുവല്ലയിൽ നരബലി നടന്നതായി റിപ്പോര്‍ട്ട്. കൊച്ചിയിൽ നിന്നുള്ള സ്ത്രീകളെയാണ് നരബലിക്കായി കടത്തികൊണ്ടുപോയത്. തിരുവല്ല സ്വദേശികളായ ദമ്പതികൾക്ക് വേണ്ടിയാണ് നരബലി നടത്തിയതായാണ് വിവരം. മൂന്നു പേർ അറസ്റ്റിൽ. കൊച്ചി പൊന്നുരുന്നി സ്വദേശിനിയായ പത്മമാണ് മരണപെട്ടവരിൽ ഒരാൾ. അൻപത്തി രണ്ട് വയസ്സാണ്.

പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റ് കാലടിയിൽ നിന്നും കടവന്ത്രയിൽ നിന്നുമുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ കാണാനില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തു വന്നത്.

തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവത്, ഭാര്യ ലീല, പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്ന റഷീദുമാണ് നരബലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്.

പെരുമ്പാവൂരിലെ ഏജന്റാണ് വൈദ്യരെയും ഭാര്യയെയും നരബലി നൽകിയാൽ ഐശ്വര്യവും സമ്പത്തും ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചതെന്നാണ് വിവരം. ഇയാളാണ് സ്ത്രീകളുടെ വിശ്വാസ്യത നേടിയെടുത്ത ശേഷം ഇവരെ തിരുവല്ലയിലേക്ക് കൊണ്ടുപോയത്.

കാലടി സ്വദേശിയായ സ്ത്രീയെ മറ്റൊരു ആവശ്യത്തിനെന്ന കാരണം പറഞ്ഞാണ് പത്തനംതിട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ഇവിടെ വെച്ച് പൂജ നടത്തി ബലി നൽകിയെന്നാണ് വിവരം.

പത്മത്തെ കാണാനില്ല എന്ന് മകൻ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണമാണ് കേരളത്തെ നടുക്കിയ ഈ ആരും കൊലയുടെ വിവരം പുറം ലോകം അറിയാനിടയാക്കിയത്.

summary: two woman from kochi killed in thiruvalla human sacrifice suspect