Tag: human sacrifice

Total 6 Posts

സംസ്ഥാനത്ത് വീണ്ടും നരബലി ശ്രമം; കുടക് സ്വദേശിയായ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവല്ല: ഇലന്തൂരിലെ നരബലിക്ക് ശേഷം തിരുവല്ലയില്‍ നരബലി ശ്രമം നടന്നതായി പരാതി. തിരുവല്ലയിലെ കുറ്റപ്പുഴയില്‍ വാടക വീട്ടില്‍ നടന്ന നരബലി ശ്രമത്തിനിടെ രക്ഷപ്പെട്ട യുവതിയാണ് പരാതി നല്‍കിയത്. കുടക് സ്വദേശിയായ യുവതിയാണ് ഇത് സംബന്ധിച്ച് പൊലീസിന് മൊഴി നല്‍കിയത്. ഈ മാസം എട്ടാം തീയതി അര്‍ധരാത്രിലായിരുന്നു സംഭവം നടന്നത്. ഭര്‍ത്താവുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ പൂജ നടത്താമെന്ന്

”ഭയന്ന് വിറച്ച അവസ്ഥയിലാണ് ആ സ്ത്രീ വണ്ടിയില്‍ കയറിയത്, വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച് കയ്യും കാലും കെട്ടിയിട്ടെന്നാണ് പറഞ്ഞത്” നരബലി നടന്ന ഇലന്തൂരിലെ വീട്ടില്‍ നിന്നും മുമ്പ് ഒരു സ്ത്രീയെ രക്ഷപ്പെടുത്തിയതായി ഓട്ടോഡ്രൈവര്‍

പത്തനംതിട്ട: നരബലി നടന്ന ഇലന്തൂരിലെ വീട്ടില്‍നിന്നും മുമ്പ് ഒരു സ്ത്രീയെ രക്ഷപെടുത്തിയതായി ഓട്ടോഡ്രൈവറുടെ അവകാശവാദം. ഓട്ടോ ഡ്രൈവറായ ഹാഷിം ആണ് ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ നിന്നും ഓമന എന്ന സ്ത്രീയെ രക്ഷപ്പെടുത്തിയതായി അവകാശപ്പെട്ടത്. ഓമന ഫോണില്‍വിളിച്ചത് അനുസരിച്ചാണ് അവിടെ എത്തിയത്. ഇലന്തൂരിലെ ഒരു വീട്ടില്‍ നില്‍ക്കുകയാണെന്നും തന്നെ എത്രയും പെട്ടന്ന് രക്ഷിക്കണമെന്നും അവര്‍ പറഞ്ഞു. അവര്‍

‘നരബലിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചു, എല്ലാം ചെയ്‌തത് അയാളുടെ നിർദേശപ്രകാരം’; ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലൈല

കൊച്ചി: ഇലന്തൂരിലെ നരബലിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ടവരുടെ മാംസം പ്രതികൾ ഭക്ഷിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചോദ്യം ചെയ്യലിൽ ലൈല ആണ് ഇക്കാര്യം സമ്മതിച്ചത്. സിദ്ധനായെത്തിയ മുഹമ്മദ് ഷാഫിയുടെ നിർദേശ പ്രകാരമാണ് മാംസം കഴിച്ചതെന്ന് അറസ്റ്റിലായ ലൈല പൊലീസിനോട് പറഞ്ഞു. ആഭിചാര ക്രിയകൾ സംബന്ധിച്ച ചില പുസ്തകങ്ങൾ വായിക്കാൻ ഷാഫി ആവശ്യപ്പെട്ടു. ഈ പുസ്തങ്ങളിൽ നരബലി

കൊല്ലപ്പെട്ട രണ്ടുപേരും ലോട്ടറിക്കച്ചവടക്കാർ, നരബലിക്കായി എത്തിച്ചത് സിനിമയിൽ അവസരം നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത്; കേരളത്തെ ഞെട്ടിച്ച ക്രൂരകൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

പത്തനംതിട്ട: ഇലന്തൂരിലെ നരബലിയിൽ ആദ്യത്തെ കൊലപാതകം നടന്നത് ജൂൺ മാസത്തിലാണെന്ന് പോലീസിന്റെ കണ്ടെത്തൽ. കാലടിയിൽനിന്ന് കടത്തിക്കൊണ്ടുപോയ റോസ്‌ലിനെയാണ് ഇലന്തൂരിലെ ദമ്പതിമാരും പെരുമ്പാവൂർ സ്വദേശിയായ ഷിഹാബും(ഷാഫി) ആദ്യം കൊലപ്പെടുത്തിയത്. ഇതിനുപിന്നാലെ രണ്ടു മാസത്തിന് ശേഷം കടവന്ത്രയിലെ പത്മത്തെ ഇലന്തൂരിൽ എത്തിച്ചത്. ഇവരെയും ആഭിചാരക്രിയകളുടെ ഭാഗമായി തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട രണ്ടുപേരും ലോട്ടറിക്കച്ചവടക്കാരികളാണ്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞാണ്

കുടുംബത്തിന് ഐശ്വര്യവും സമൃദ്ധിയും ലഭിക്കാനായി ബന്ധപ്പെടുക എന്ന് ഫേസ്ബുക്ക് പോസ്റ്റ് വഴി നടത്തിയത് നരബലിയിലേക്ക്; തിരുവല്ലയിൽ സ്ത്രീകളെ കൊന്നത് കഴുത്തറുത്ത്; മൃതദേഹം കഷ്ണങ്ങളാക്കി പലസ്ഥലത്തു കുഴിച്ചിട്ടു

തിരുവല്ല: കേരളത്തെ ഞെട്ടിച്ച് തിരുവല്ലയിൽ നടന്ന നരബലിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. വൈദ്യരായ ദമ്പതികള്‍ക്ക് ഐശ്വര്യലബ്ധിക്കായി ആണ് എറണാകുളം ജില്ലയിലെ രണ്ട് സ്ത്രീകളെ ബലി നല്‍കിയത്. പെരുമ്പാവൂരിലെ ഏജന്‍റാണ് സ്ത്രീകളെ തിരുവല്ലയിലെത്തിച്ചത്. മൂന്നു പേർ അറസ്റ്റിൽ. കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മയെ കാണാനില്ല എന്ന പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ മാസം 26നാണ്

കേരളത്തിൽ നരബലി; രണ്ട് സ്ത്രീകളെ ബലി നൽകി, മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

കൊച്ചി: കേരളത്തെ ഞെട്ടിച്ച് തിരുവല്ലയിൽ നരബലി നടന്നതായി റിപ്പോര്‍ട്ട്. കൊച്ചിയിൽ നിന്നുള്ള സ്ത്രീകളെയാണ് നരബലിക്കായി കടത്തികൊണ്ടുപോയത്. തിരുവല്ല സ്വദേശികളായ ദമ്പതികൾക്ക് വേണ്ടിയാണ് നരബലി നടത്തിയതായാണ് വിവരം. മൂന്നു പേർ അറസ്റ്റിൽ. കൊച്ചി പൊന്നുരുന്നി സ്വദേശിനിയായ പത്മമാണ് മരണപെട്ടവരിൽ ഒരാൾ. അൻപത്തി രണ്ട് വയസ്സാണ്. പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റ് കാലടിയിൽ നിന്നും കടവന്ത്രയിൽ നിന്നുമുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയത്.