സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്ന യുവാക്കള്‍ക്കായി പേരാമ്പ്രയിൽ സൗജന്യ പി.എസ്.സി പരിശീലനം; അപേക്ഷകൾ ക്ഷണിച്ചു, വിശദാംശങ്ങൾ


പേരാമ്പ്ര: ന്യൂനപക്ഷ വിഭാഗത്തിൽപെട്ട യുവജനങ്ങൾക്കായി പേരാമ്പ്രയിൽ സൗജന്യ പി.എസ്.സി പരിശീലനം നടത്തുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജൂലൈയിൽ ആണ് പരിശീലനം ആരംഭിക്കുക. ഈ ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാവും പ്രവേശനം. തിങ്കൾ മുതൽ വെള്ളി വരെയുള്ള റെഗുലർ ബാച്ചും ശനി, ഞായർ ദിവസങ്ങളിൽ മാത്രമുള്ള ഹോളിഡേ ബാച്ചുമാണ് ഉണ്ടാവുക. ആറു മാസമാണ് പരിശീലന കാലാവധി. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 20.

ഉദ്യോഗാർഥികൾ ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ട 18 വയസ് തികഞ്ഞവരും എസ്.എസ്.എൽ.സിയോ ഉയർന്ന യോഗ്യതയോ ഉള്ളവരുമായിരിക്കണം. വ്യക്തിഗത വിവരങ്ങൾ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം നേരിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷ ഫോറം പേരാമ്പ്ര-ചെമ്പ്ര റോഡിലുള്ള ഓഫീസിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി വിളിക്കാനുള്ള ഫോൺ നമ്പറുകൾ: 0496-2612454, 9846167970, 9447337743