Tag: psc

Total 15 Posts

ചൊവ്വാഴ്ച പി.എസ്.സി പരീക്ഷ എഴുതാന്‍ പോകുന്നവരാണോ? കോഴിക്കോട്ടെ രണ്ട് പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം, ഏതെല്ലാമാണെന്ന് അറിയാം

കോഴിക്കോട്: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (പി.എസ്.സി) കോഴിക്കോട് നടത്തുന്ന രണ്ട് പരീക്ഷകളുടെ പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം. സെപ്റ്റംബര്‍ 26 ന് രാവിലെ 07:15 മുതല്‍ 09:15 വരെ നടത്തുന്ന പരീക്ഷകളുടെ കേന്ദ്രങ്ങളാണ് മാറ്റിയത്. ബ്ലൂ പ്രിന്റര്‍ (കാറ്റഗറി നമ്പര്‍ 260/ 2022 ), വാച്ച്മാന്‍ (കാറ്റഗറി നമ്പര്‍ 459/2022), ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (കാറ്റഗറി നമ്പര്‍

നിപ ഭീഷണി: കോഴിക്കോട് നടത്താനിരുന്ന വിവിധ പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു

കോഴിക്കോട്: നിപ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് നടത്താനിരുന്ന പി.എസ്.സിയുടെ വിവിധ പരീക്ഷകൾ മാറ്റിവച്ചു. ജില്ലാ പി.എസ്.സി ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ പരീക്ഷാ തിയ്യതികൾ പിന്നീട് അറിയിക്കും. മാറ്റിവച്ച പരീക്ഷകൾ സെപ്റ്റംബർ 20ന് നടത്താനിരുന്ന വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്) (കാറ്റഗറി നമ്പർ 07/2022) കേരള പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്)

പി.എസ്.സി പരീക്ഷകളിൽ വിജയം തുടർക്കഥ, നേടിയത് 22 സർക്കാർ ജോലികൾ; സുജേഷ് പുറക്കാടിനെ ആദരിച്ച് കൊപ്പരക്കണ്ടം മഹല്ല് കമ്മിറ്റി 

പുറക്കാട്: പി.എസ്.സി പരീക്ഷകളിൽ മികച്ച വിജയങ്ങൾ കൊയ്തെടുത്ത സുജേഷ് പുറക്കാടിനെ ആദരിച്ച് കൊപ്പരക്കണ്ടം മഹല്ല് കമ്മിറ്റി. ഓണനാളിൽ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച മഹല്ല് യൂത്ത് മീറ്റിൽ വച്ചാണ് സുജേഷിനെ ആദരിച്ചത്. നിരവധി പി.എസ്.സി പരീക്ഷകളിൽ വിജയിച്ച് 22 സർക്കാർ ജോലികളുടെ നിയമന ഉത്തരവാണ് സുജേഷ് പുറക്കാട് നേടിയത്. കൂടാതെ നാല് പി.എസ്.സി പരീക്ഷകളിൽ ആദ്യ പത്ത് റാങ്കുകളിലും

സർക്കാർ ജോലിയാണോ ലക്ഷ്യം? വിവിധ തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു , അപേക്ഷിക്കാൻ മറക്കല്ലേ …

കോഴിക്കോട്: പി എസ് സി വിവിധ തസ്തികകളിൽ ലഘുവിജ്ഞാപനം പുറപ്പെടുവിച്ചു. ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം: ലീഗൽ അസിസ്റ്റന്റ്, ജൂനിയർ മാനേജർ (തസ്തിക മാറ്റം), ഇലക്ട്രീഷ്യൻ, പ്യൂൺ/ വാച്ച്മാൻ( കെഎസ്എഫ്ഇ യിലെ പാർടൈം ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം), ഫാർമസിസ്റ്റ്, നഴ്സ്, ബോട്ട് ലാസ്ക്കർ, ബ്ലെൻഡിങ് അസിസ്റ്റന്റ്, സ്റ്റെനോ ടൈപ്പിസ്റ്റ്. ജനറല്‍ റിക്രൂട്ട്‌മെന്റ്- ജില്ലാതലം: ഹൈസ്കൂൾ ടീച്ചർ

സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്ന യുവാക്കള്‍ക്കായി പേരാമ്പ്രയിൽ സൗജന്യ പി.എസ്.സി പരിശീലനം; അപേക്ഷകൾ ക്ഷണിച്ചു, വിശദാംശങ്ങൾ

പേരാമ്പ്ര: ന്യൂനപക്ഷ വിഭാഗത്തിൽപെട്ട യുവജനങ്ങൾക്കായി പേരാമ്പ്രയിൽ സൗജന്യ പി.എസ്.സി പരിശീലനം നടത്തുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജൂലൈയിൽ ആണ് പരിശീലനം ആരംഭിക്കുക. ഈ ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാവും പ്രവേശനം. തിങ്കൾ മുതൽ വെള്ളി വരെയുള്ള റെഗുലർ ബാച്ചും ശനി, ഞായർ ദിവസങ്ങളിൽ മാത്രമുള്ള

ഉദ്യോഗാര്‍ത്ഥികളേ, ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും; നാളത്തെ പി.എസ്.സി പരീക്ഷ സമയക്രമത്തില്‍ മാറ്റം, പുതിയ സമയക്രമം അറിയാം

കൊയിലാണ്ടി: നാളെ നടക്കാനിരിക്കുന്ന പി.എസ്.സിയുടെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള മെയിന്‍ പരീക്ഷയുടെ സമയക്രമത്തില്‍ മാറ്റം. ഉച്ചയ്ക്ക് 2.30 മുതല്‍ 4.30വരെയാണ് പരീക്ഷ നടക്കുക. നേരത്തെ രാവിലെ 10.30 മുതല്‍ 12.30 വരെ പരീക്ഷ നടക്കുമെന്നായിരുന്നു പി.എസ്.സി അറിയിച്ചിരുന്നത്. പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റമില്ല.  

പി.എസ്.സി. പ്രൊഫൈൽ ഇനി സ്വയം തിരുത്താം; വിശദവിവരങ്ങൾ അറിയാം

തിരുവനന്തപുരം : പി.എസ്.സി. പ്രൊഫൈലിലെ വിവരങ്ങൾ ഉദ്യോഗാർഥികൾക്ക് സ്വയം തിരുത്താനുള്ള സൗകര്യം 26-ന് നിലവിൽ വരും. പേര്, ജനനത്തീയതി, ഫോട്ടോ, ഒപ്പ് എന്നിവ ഒഴികെയുള്ള തിരുത്തലുകൾ നടത്താം. സമുദായം സംബന്ധിച്ച തിരുത്തലുകളും യോഗ്യതയുടെ വിഷയത്തിലുള്ള തിരുത്തലുകളും വരുത്താം. ഇതിനായി ഉദ്യോഗാർഥികൾ പി.എസ്.സി.ഓഫീസിൽ നേരിട്ടു ഹാജരാകേണ്ടതില്ല. ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്കും ലഭിക്കാത്തവർക്കും തിരുത്തൽ നടത്താം. രേഖാപരിശോധനയുടെ

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരടക്കം 253 തസ്തികളില്‍ പി.എസ്.സി വിജ്ഞാപനം

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍, എല്‍.പി അധ്യാപകര്‍, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍, സര്‍വകലാശാലകളില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് എന്നിവ ഉള്‍പ്പെടെ 253 തസ്തികയില്‍ പി.എസ്.സി വിജ്ഞാപനം. ഫെബ്രുവരി ഒന്നിനു രാത്രി 12ന് മുമ്പ് ഓണ്‍ലൈനായി അപേക്ഷിക്കണം. കേരള സിവില്‍ പൊലീസ് സര്‍വീസില്‍ എസ്.ഐ (ട്രെയിനി), ആസൂത്രണ ബോര്‍ഡില്‍ ചീഫ്, പൊതുമരാമത്തും

സൗജന്യ എൽപിഎസ്എ/യുപിഎസ്എ പരിശീലനവുമായി പേരാമ്പ്ര കരിയർ ഡെവലപ്പ്മെന്റ് സെന്റർ; വിശദമായി അറിയാം

പേരാമ്പ്ര: ന​ഗരത്തിലെ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കരിയർ ഡെവലപ്പ്മെന്റ് സെന്റരിൽ സൗജന്യ എൽപിഎസ്എ/യുപിഎസ്എ പരിശീലനം ഓഫ് ലൈൻ ആയി ആരംഭിക്കുന്നു. എൽപിഎസ്എ/യുപിഎസ്എ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക്  ജനുവരി 7 ന് വൈകുന്നേരം 5 മണിക്ക് മുൻപായി പേരാമ്പ്ര സി.ഡി.സിയുടെ ഫേസ്ബുക്ക് പേജിലെ (cdc.perambra) ലിങ്ക് വഴിയോ ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ പേര് രജിസ്റ്റർ

മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുകയാണോ? പേരാമ്പ്രയിലെ ന്യൂനപക്ഷ യുവജനതക്കുള്ള പരിശീലന കേന്ദ്രത്തില്‍ സൗജന്യ പരിശീലനം ആരംഭിക്കുന്നു; വിശദമായറിയാം

പേരാമ്പ്ര: കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കുള്ള പരിശീലന കേന്ദ്രത്തില്‍ (സി.സി.എം.വൈ) വിവിധ മത്സര പരീക്ഷകള്‍ക്ക് സൗജന്യ പരിശാലനം. പി.എസ്.സി, യു.പി.എസ്.സി, എസ്.എസ്.സി, ആര്‍..ആര്‍.ബി, ബാങ്കിങ് തുടങ്ങിയ മത്സര പരീക്ഷകള്‍ക്കുള്ള ആറുമാസം ദൈര്‍ഘ്യമുള്ള സൗജന്യ പരിശീലനമാണ് നല്‍കുന്നത്. ക്ലാസുകള്‍ ജനുവരി മൂന്നിന് ആരംഭിക്കുന്നതാണ്. ന്യൂനപക്ഷ വിഭാഗത്തിലെ യുവതി യുവാക്കള്‍ക്