പി.എസ്.സി. പ്രൊഫൈൽ ഇനി സ്വയം തിരുത്താം; വിശദവിവരങ്ങൾ അറിയാം


തിരുവനന്തപുരം : പി.എസ്.സി. പ്രൊഫൈലിലെ വിവരങ്ങൾ ഉദ്യോഗാർഥികൾക്ക് സ്വയം തിരുത്താനുള്ള സൗകര്യം 26-ന് നിലവിൽ വരും. പേര്, ജനനത്തീയതി, ഫോട്ടോ, ഒപ്പ് എന്നിവ ഒഴികെയുള്ള തിരുത്തലുകൾ നടത്താം. സമുദായം സംബന്ധിച്ച തിരുത്തലുകളും യോഗ്യതയുടെ വിഷയത്തിലുള്ള തിരുത്തലുകളും വരുത്താം.

ഇതിനായി ഉദ്യോഗാർഥികൾ പി.എസ്.സി.ഓഫീസിൽ നേരിട്ടു ഹാജരാകേണ്ടതില്ല. ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്കും ലഭിക്കാത്തവർക്കും തിരുത്തൽ നടത്താം. രേഖാപരിശോധനയുടെ സമയത്ത് തിരുത്തലുകളുടെ വിവരങ്ങൾ പി.എസ്.സി. ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് വിധേയമാക്കണം. വിശദ വിവരങ്ങൾ പി.എസ്.സി വെബ്സൈറ്റിൽ ലഭ്യമാകും.