ഒരു വയസ്സ് പ്രായവും 100 കിലോ തൂക്കവുമുള്ള കാളക്കുട്ടനെ സ്വന്തമാക്കാം; കൊയിലാണ്ടി നഗരസഭ കസ്റ്റഡിയിലെടുത്ത കാളക്കുട്ടൻ ലേലത്തിന്- വിശദ വിവരങ്ങളറിയാം


കൊയിലാണ്ടി: നഗരത്തില്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്ന കാളയ്ക്ക് നാഥനെ കണ്ടെത്താന്‍ കൊയിലാണ്ടി നഗരസഭ ലേലം നടത്തുന്നു. ജനുവരി 21ന് രാവിലെ പതിനൊന്ന് മണിക്ക് ആറാം വാര്‍ഡിലെ മേനോക്കി വീട്ടില്‍ താഴെ സുകുമാരന്റെ വീട്ടു മുറ്റത്തുവെച്ചാണ് ലേലം നടക്കുന്നത്.

ഏകദേശം ഒരു വയസ് പ്രായവുമം 100 കിലോ തൂക്കവും വരുന്ന കാള കുട്ടന്‍ കുറച്ചുദിസവമായി കൊയിലാണ്ടി നഗരസഭാ പ്രദേശത്ത് ഉടമസ്ഥനില്ലാതെ അലഞ്ഞുതിരിഞ്ഞ് നടക്കുകയാണ്.

ലേലത്തില്‍ പങ്കെടുക്കുന്നവര്‍ ലേലം ആരംഭിക്കുന്നതിന് മുമ്പ് നിരതദ്രവ്യ തുുക ലേല ഉദ്യോഗസ്ഥരുടെ കൈവശം കെട്ടിവെക്കണം. രണ്ടായിരം രൂപയാണ് നിരതദ്രവ്യമായി നല്‍കേണ്ടത്.

ലേലം കിട്ടിയ ആള്‍ ലേല ദിവസം നാലുമണിക്ക് മുമ്പുതന്നെ മുഴുവന്‍ തുകയും നഗരസഭാ ഓഫീസില്‍ അടച്ചശേഷം കാളയെ സ്ഥലത്തുനിന്നുമാറ്റേണ്ടതാണെന്നും നഗരസഭ അറിയിച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്തില്ലെങ്കില്‍ മറ്റൊരു അറിയിപ്പും കൂടാതെ തന്നെ ലേലത്തില്‍ രണ്ടാം സ്ഥാനം നേടിയ വ്യക്തിക്ക് ലേലം ഉറപ്പിക്കുന്നതായിരിക്കുമെന്നും നഗരസഭ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭാ ഹെല്‍ത്ത് വിഭാഗത്തില്‍ അന്വേഷിക്കുക.