ഉദ്യോഗാര്‍ത്ഥികളേ, ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും; നാളത്തെ പി.എസ്.സി പരീക്ഷ സമയക്രമത്തില്‍ മാറ്റം, പുതിയ സമയക്രമം അറിയാം


കൊയിലാണ്ടി: നാളെ നടക്കാനിരിക്കുന്ന പി.എസ്.സിയുടെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള മെയിന്‍ പരീക്ഷയുടെ സമയക്രമത്തില്‍ മാറ്റം. ഉച്ചയ്ക്ക് 2.30 മുതല്‍ 4.30വരെയാണ് പരീക്ഷ നടക്കുക.

നേരത്തെ രാവിലെ 10.30 മുതല്‍ 12.30 വരെ പരീക്ഷ നടക്കുമെന്നായിരുന്നു പി.എസ്.സി അറിയിച്ചിരുന്നത്. പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റമില്ല.