Tag: Kerala PSC

Total 7 Posts

ഒരു വ്യക്തി, ഒരേദിവസം രണ്ട് ഒന്നാം റാങ്ക്; അയനിക്കാട് സ്വദേശി രാഗേഷ് കുമാറിന് പി.എസ്.സി പരീക്ഷയില്‍ ഇരട്ട വിജയം

പയ്യോളി: അയനിക്കാട് സ്വദേശി എന്‍.രാഗേഷ് കുമാറിന് പി.എസ്.ഇ പരീക്ഷയില്‍ ഇരട്ട വിജയം. രണ്ട് പരീക്ഷകളില്‍ ഒരേദിവസം ഒന്നാം റാങ്ക് നേടിയിരിക്കുകയാണ് രാഗേഷ്. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കാസര്‍കോഡ് ജില്ലയില്‍ ഒന്നാം റാങ്കും സംസ്ഥാന തല പരീക്ഷയില്‍ കമ്പനി ബോര്‍ഡ് എല്‍.ജി.എസില്‍ ഒന്നാം റാങ്കുമാണ് രാഗേഷ് നേടിയത്. സൈന്യത്തില്‍ നിന്നും റിട്ടയര്‍ ചെയ്തശേഷമാണ് രാഗേഷ് പി.എസ്.സി കാര്യമായി

പ്ലസ്ടു പരീക്ഷ പാസ്സായവരാണോ?; കേരള പോലീസില്‍ കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു, വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്‌: കേരള പോലീസിലേക്ക് പ്ലസ്ടുക്കാര്‍ക്ക് അവസരം. കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ / വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ഹെവി പാസഞ്ചര്‍ വെഹിക്കിള്‍, ഹെവി ഗുഡ്സ് വെഹിക്കിള്‍ ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം 20 വയസ് മുതല്‍ 28 വയസ്

ചൊവ്വാഴ്ച പി.എസ്.സി പരീക്ഷ എഴുതാന്‍ പോകുന്നവരാണോ? കോഴിക്കോട്ടെ രണ്ട് പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം, ഏതെല്ലാമാണെന്ന് അറിയാം

കോഴിക്കോട്: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (പി.എസ്.സി) കോഴിക്കോട് നടത്തുന്ന രണ്ട് പരീക്ഷകളുടെ പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം. സെപ്റ്റംബര്‍ 26 ന് രാവിലെ 07:15 മുതല്‍ 09:15 വരെ നടത്തുന്ന പരീക്ഷകളുടെ കേന്ദ്രങ്ങളാണ് മാറ്റിയത്. ബ്ലൂ പ്രിന്റര്‍ (കാറ്റഗറി നമ്പര്‍ 260/ 2022 ), വാച്ച്മാന്‍ (കാറ്റഗറി നമ്പര്‍ 459/2022), ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (കാറ്റഗറി നമ്പര്‍

നിപ ഭീഷണി: കോഴിക്കോട് നടത്താനിരുന്ന വിവിധ പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു

കോഴിക്കോട്: നിപ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് നടത്താനിരുന്ന പി.എസ്.സിയുടെ വിവിധ പരീക്ഷകൾ മാറ്റിവച്ചു. ജില്ലാ പി.എസ്.സി ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ പരീക്ഷാ തിയ്യതികൾ പിന്നീട് അറിയിക്കും. മാറ്റിവച്ച പരീക്ഷകൾ സെപ്റ്റംബർ 20ന് നടത്താനിരുന്ന വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്) (കാറ്റഗറി നമ്പർ 07/2022) കേരള പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്)

പി.എസ്.സി പരീക്ഷകളിൽ വിജയം തുടർക്കഥ, നേടിയത് 22 സർക്കാർ ജോലികൾ; സുജേഷ് പുറക്കാടിനെ ആദരിച്ച് കൊപ്പരക്കണ്ടം മഹല്ല് കമ്മിറ്റി 

പുറക്കാട്: പി.എസ്.സി പരീക്ഷകളിൽ മികച്ച വിജയങ്ങൾ കൊയ്തെടുത്ത സുജേഷ് പുറക്കാടിനെ ആദരിച്ച് കൊപ്പരക്കണ്ടം മഹല്ല് കമ്മിറ്റി. ഓണനാളിൽ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച മഹല്ല് യൂത്ത് മീറ്റിൽ വച്ചാണ് സുജേഷിനെ ആദരിച്ചത്. നിരവധി പി.എസ്.സി പരീക്ഷകളിൽ വിജയിച്ച് 22 സർക്കാർ ജോലികളുടെ നിയമന ഉത്തരവാണ് സുജേഷ് പുറക്കാട് നേടിയത്. കൂടാതെ നാല് പി.എസ്.സി പരീക്ഷകളിൽ ആദ്യ പത്ത് റാങ്കുകളിലും

സർക്കാർ ജോലിയാണോ ലക്ഷ്യം? വിവിധ തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു , അപേക്ഷിക്കാൻ മറക്കല്ലേ …

കോഴിക്കോട്: പി എസ് സി വിവിധ തസ്തികകളിൽ ലഘുവിജ്ഞാപനം പുറപ്പെടുവിച്ചു. ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം: ലീഗൽ അസിസ്റ്റന്റ്, ജൂനിയർ മാനേജർ (തസ്തിക മാറ്റം), ഇലക്ട്രീഷ്യൻ, പ്യൂൺ/ വാച്ച്മാൻ( കെഎസ്എഫ്ഇ യിലെ പാർടൈം ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം), ഫാർമസിസ്റ്റ്, നഴ്സ്, ബോട്ട് ലാസ്ക്കർ, ബ്ലെൻഡിങ് അസിസ്റ്റന്റ്, സ്റ്റെനോ ടൈപ്പിസ്റ്റ്. ജനറല്‍ റിക്രൂട്ട്‌മെന്റ്- ജില്ലാതലം: ഹൈസ്കൂൾ ടീച്ചർ

സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്ന യുവാക്കള്‍ക്കായി പേരാമ്പ്രയിൽ സൗജന്യ പി.എസ്.സി പരിശീലനം; അപേക്ഷകൾ ക്ഷണിച്ചു, വിശദാംശങ്ങൾ

പേരാമ്പ്ര: ന്യൂനപക്ഷ വിഭാഗത്തിൽപെട്ട യുവജനങ്ങൾക്കായി പേരാമ്പ്രയിൽ സൗജന്യ പി.എസ്.സി പരിശീലനം നടത്തുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജൂലൈയിൽ ആണ് പരിശീലനം ആരംഭിക്കുക. ഈ ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാവും പ്രവേശനം. തിങ്കൾ മുതൽ വെള്ളി വരെയുള്ള റെഗുലർ ബാച്ചും ശനി, ഞായർ ദിവസങ്ങളിൽ മാത്രമുള്ള