അകലാപ്പുഴയിൽ ഇന്ന് മത്സരക്കാഴ്ച, വർഷങ്ങൾക്കിപ്പുറം വീണ്ടും മലബാർ ജലോത്സവം


Advertisement

കൊയിലാണ്ടി: അകലാപ്പുഴയിൽ ഇന്ന് മലബാർ ജലോത്സവം. ഓണത്തോട് അനുബന്ധിച്ച് കൊടക്കാട്ടു മുറി വീ വൺ കലാസമിതിയും ഡി. വൈ. എഫ്. ഐയും ചേർന്നാണ് അകലാപ്പുഴയിൽ ജലോത്സവം സംഘടിപ്പിക്കുന്നത്.

മൂന്ന് പേർ മുതൽ പതിനൊന്നു പേർവരെ തുഴയുന്ന വള്ളങ്ങളിൽ ആണ് മത്സരം നടക്കുക. സ്ത്രീകൾ തുഴയുന്ന വഞ്ചികളും ഉണ്ടാകും. 2019 ലെ വെള്ളപ്പൊക്കവും കോവിഡും കാരണം നിന്ന് പോയ ജലോത്സവം പിന്നീട് ഇപ്പോഴാണ് നടത്തുന്നത്. ജില്ലാ ടൂറിസം വകുപ്പിന്റെ സഹകരണത്തോടെയാണ് ജലോത്സവം സംഘടിപ്പിക്കുന്നത്.

Advertisement

പങ്കെടുക്കുന്നവർക്കും കാണികൾക്കും ഒരുപോലെ ഹരം പകരുന്ന കായിക വിനോദമാണ് വള്ളംകളി. നമ്മുടെ കായിക സംസ്കാരത്തിന്റെ മകുടോദാഹരണമാണ് ജലോത്സവങ്ങൾ. ഏറ്റവുമധികം സ്പോർട്സ്മാൻ സ്പിരിറ്റ് കണ്ടുവരുന്ന മത്സരം കൂടിയാണ് തുഴച്ചിൽ മത്സരം.

Advertisement

എല്ലാവരും ഒരേമനസ്സോടെ പങ്കായം താളത്തിൽ കുത്തിയെറിയുന്നതു നയനമനോഹരമായ കാഴ്ചയാണ്. കൈക്കരുത്തും മനക്കരുത്തും ഒത്തിണക്കമുള്ള ടീമും ഫിനിഷിങ് പോയിന്റിൽ ഒന്നാമതായെത്തുന്ന കാഴ്ച ഏവർക്കും സന്തോഷം നൽകുന്നതാണ്. 2018 ൽ നടന്ന ജലോത്സവത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഈ വാർത്തയ്ക്കൊപ്പം ഒരോർമപ്പെടുത്തലായി ഉൾപ്പെടുത്തിയിരിക്കുന്നത്.

ഓണക്കാലമായാൽ ആലപ്പുഴ കുട്ടനാട്ടുകാർക്കു വള്ളംകളി അവർക്കു ആബാലവൃദ്ധ ജനങ്ങൾക്ക് ഹരം പകരുന്ന വിനോദമാണ്. അത് കാർഷിക സമൃദ്ധിയുടെ സന്തോഷം പകരുന്ന ഒരു പ്രകടനം കൂടിയാണ്. അതിന് സമാനമായാണ് മലബാർ പെരുമയ്ക്കു നിറച്ചാർത്തു നൽകാൻ കൊയിലാണ്ടിക്കടുത്ത് കൊടക്കാട്ടുമുറിയിൽ ഓണത്തോടനുബന്ധിച്ചു ജലോത്സവം സംഘടിപ്പിക്കുന്നത്.

Advertisement

കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന വള്ളങ്ങളിലെ ക്യാപ്റ്റന്മാർക്കു ഫ്ളാഗ് ഓഫ് നടത്തലും പ്രത്യേക തുഴച്ചിൽ ഡ്രില്ലും മുഖ്യാതിഥിയുടെ സല്യൂട്ട് സ്വീകരിക്കലും മത്സരങ്ങൾക്ക് മുന്നോടിയായി നടത്തും.

ചരിത്രപ്രസിദ്ധമായ അകലപ്പുഴക്ക് പറയുവാൻ കഥകൾ ഏറെയുണ്ട്. സർ വില്യം ലോഗൻ മലബാർ മാനുവലിൽ അകലപ്പുഴയുടെ പ്രത്യേകതകൾ വിവരിക്കുന്നുണ്ട്. പുഴയുടെ ഇരുകരകളിലുമുള്ളവരുടെ ഒരു കാലഘട്ടത്തിലെ ജീവിതോപാധി കൂടിയായിരുന്നു ഈ പുഴ. ആറ്റുമണൽ വാരിയും കക്ക ശേഖരിച്ചും മത്സ്യം പിടിച്ചുമെല്ലാമാണ് പുഴയോരത്തുള്ളവർ ഉപജീവനം നടത്തിയിരുന്നത്.

കൊടക്കാട്ടുമുറിയിലെ ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രവർത്തകരും വീവൺ കലാസമിതിയുമാണ് ജലോത്സവത്തിന്റെ സംഘാടകർ. 2017മുതൽ ജലോത്സവം ജില്ലാ ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ നടത്തിവരികയാണ്.

2019 ൽ വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് ആ വർഷം ജലോത്സവം നടത്താന്ർ സാധിച്ചില്ല. പിന്നാലെ വന്ന കോവിഡ് മഹാമാരിയും ജലോത്സവത്തിന്റെ വഴി മുടക്കി. മുടങ്ങിപ്പോയ വള്ളംകളി ആവേശം ഒട്ടും ചോരാതെ ഈ വർഷം കൂടുതൽ ഭംഗിയായി നടത്താനാണ് സംഘാടകർ തീരുമാനിച്ചിരിക്കുന്നത്.

summary: Competition in Akala Puzha today, Malabar Water Festival again after many years