നാദാപുരം വളയത്ത് അജ്ഞാതര്‍ സ്റ്റീല്‍ ബോംബ് എറിഞ്ഞു


നാദാപുരം: വളയത്ത് അജ്ഞാതരുടെ സ്റ്റീല്‍ ബോംബ് ആക്രമണം. വളയം ഒ.പി മുക്കില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണമുണ്ടായത്. ആളൊഴിഞ്ഞ ഇടവഴിയിലേക്കാണ് ബോംബ് എറിഞ്ഞത്.

സ്‌ഫോടനം നടന്ന സ്ഥലത്ത് കുഴി രൂപപ്പെട്ടു. വളയം പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫാടനം നടന്ന സ്ഥലത്ത് സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും.

ബോംബ് പൊട്ടുമോ എന്നും എത്ര തീവ്രത ഉണ്ടെന്നും പരിശോധിച്ചതാകാമെന്നാണ് കരുതപ്പെടുന്നത്.