അത്തോളി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈറ്റില്‍ അന്തരിച്ചു


കുവെെത്ത് സിറ്റി: അത്തോളി സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈറ്റില്‍ അന്തരിച്ചു. അത്തോളി പറമ്പത്ത് സ്വദേശി റഫീഖ് മാട്ടുവയല്‍ ആണ് മരിച്ചത്. നാൽപ്പത്തിയെട്ട് വയസായിരുന്നു. കോഴിക്കോട് ജില്ലാ അസോസിയേഷന്‍ മെമ്പര്‍ ആയ റഫീഖ് അഹമദിയില്‍ റെസ്റ്റോറന്റ് ജീവനക്കാരനായിരുന്നു.

ഹസന്‍ കോയയുടെയും ആയിഷക്കുട്ടിയുടെയും മകനാണ്. ഭാര്യ: ശാഹിദ. രണ്ട് കുട്ടികളുണ്ട്. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കോഴിക്കോട് ജില്ലാ അസോസിയേഷന്‍ അറിയിച്ചു.

Summary: A native of Atholi passed away in Kuwait due to a heart attack