ഉംറ കര്‍മത്തിനെത്തിയ കോഴിക്കോട് സ്വദേശിനിയായ പതിനേഴുകാരി ജിദ്ദയില്‍ അന്തരിച്ചു; മരണം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ
കോഴിക്കോട്: ഉംറ നിര്‍വ്വഹിക്കാന്‍ എത്തിയ കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടി ജിദ്ദയില്‍ അന്തരിച്ചു. ഫറോക്ക് കരുവന്തിരുത്തി സ്വദേശി പടന്നയില്‍ അബൂബക്കര്‍ സിദ്ധിഖിന്റെ മകള്‍ നജാ ഫാത്തിമ(17) ആണ് മരിച്ചത്.
ഒരു മാസം മുമ്പാണ് മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം പെണ്‍കുട്ടി ഉംറക്കെത്തിയത്. ഉംറ കര്‍മങ്ങളും മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി ജിദ്ദയിലെ ബന്ധുക്കളുടെ അടുത്ത് എത്തിയതായിരുന്നു. ഇവിടെ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഉമ്മ: സുമയ്യാ ബീവി. സഹോദരങ്ങള്‍: ആദില്‍ ഹസന്, മുഹമ്മദ് സബീഹ്(റിയാദ്), നിദാ ആയിഷ. ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം റുവൈസ് മഖ്ബറയില് ഖബറടക്കി.