അന്ത്യയാത്രയ്ക്കായി റോളക്‌സ് ഹമീദ് ഹാജി കൊയിലാണ്ടിയിലെത്തും; മയ്യത്ത് നിസ്‌കാരം ബുധനാഴ്ച രാവിലെ


കൊയിലാണ്ടി: അന്തരിച്ച റോളക്‌സ് ഹമീദ് ഹാജിയുടെ മൃതദേഹം ബുധനാഴ്ച രാവിലെ കൊയിലാണ്ടിയിലെത്തിക്കും. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്തോനേഷ്യയില്‍ വച്ച് വെള്ളിയാഴ്ചയാണ് അദ്ദേഹം മരിച്ചത്. കൊയിലാണ്ടിയിലെ പഴയകാലത്തെ പ്രശസ്തമായ ജ്വല്ലറിയായ റോളക്‌സിന്റെ ഉടമയാണ് ഹമീദ് ഹാജി.

ചൊവ്വാഴ്ച അര്‍ധരാത്രിയോടെയുള്ള വിമാനത്തിലാണ് മൃതദേഹം ഇന്തോനേഷ്യയില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരിക. തുടര്‍ന്ന് രാവിലെ ആറ് മണിയോടെ കൊയിലാണ്ടിയില്‍ എത്തിക്കും. രാവിലെ എട്ടര മണിക്ക് കൊയിലാണ്ടി ജുമാഅത്ത് പള്ളിയില്‍ മയ്യിത്ത് നിസ്‌കാരം നടക്കും. തുടര്‍ന്ന് മീത്തലെക്കണ്ടി ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കും.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് മകനൊപ്പം ഹമീദ് ഹാജി ഇന്തോനേഷ്യയിലേക്ക് പോയത്. മകന്‍ അവിടെ നിന്നും കുവൈറ്റിലേക്ക് പോയി. ഇതിന് ശേഷമാണ് അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ വന്നതും മരണം സംഭവിച്ചതും.


Related News: ഒരുകാലത്ത് കൊയിലാണ്ടിക്കാരുടെ സ്വര്‍ണമോഹങ്ങള്‍ക്ക് തിളക്കം പകര്‍ന്ന റോളക്‌സ് ജ്വല്ലറിയുടെ ഉടമ; എ.പി ഹമീദ് ഹാജിയുടെ മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്


ഏറെക്കാലം കൊയിലാണ്ടിക്കാര്‍ സ്വര്‍ണാഭരണങ്ങള്‍ക്കായി ആശ്രയിച്ചിരുന്ന റോളക്‌സ് ജ്വല്ലറിയുടെ ഉടമയെന്ന നിലയിലാണ് ഹമീദ് ഹാജി ഏവര്‍ക്കും സുപരിചിതനായത്. പിന്നീട് ഈ ജ്വല്ലറി പൂട്ടിയെങ്കിലും ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ പാട്‌നര്‍ എന്ന നലയില്‍ അദ്ദേഹം ഇപ്പോഴും സ്വര്‍ണ്ണാഭരണ ബിസിനസ് രംഗത്ത് സജീവമാണ്.


Also Read: കൊയിലാണ്ടിയിലെ റോളക്‌സ് ജ്വല്ലറി ഉടമ എ.പി.ഹമീദ് ഇന്തോനേഷ്യയില്‍ അന്തരിച്ചു