അകലപ്പുഴയിലൊരു ബോട്ട് സഫാരി; അഞ്ചാം വാര്‍ഷികത്തില്‍ ഉല്ലാസ യാത്രയുമായി ഒത്തുകൂടി പുളിയഞ്ചേരി യു.പി സ്‌കൂള്‍ 1978 വര്‍ഷത്തെ ചങ്ങാതികൂട്ടം കൂട്ടായ്മ


കൊയിലാണ്ടി: പുളിയഞ്ചേരി യു.പി സ്‌കൂള്‍ 1978 വര്‍ഷത്തെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ചങ്ങാതിക്കൂട്ടം കൂട്ടായ്മയുടെ അഞ്ചാം വാര്‍ഷിക പരിപാടി സംഘടിപ്പിച്ചു. അകലാപ്പുഴയില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 3 മണി വരെ ബോട്ട് സവാരി നടത്തി. കൂട്ടായ്മയിലെ അംഗങ്ങള്‍ വിവിധ പരിപാടികളും അനുഭവങ്ങളും പങ്കുവെച്ചു.

ചങ്ങാതിക്കൂട്ടം കൂട്ടായ്മയുടെ പ്രസിഡന്റ് അഡ്വക്കേറ്റ് ഹരീഷ് കുമാര്‍. ടി, അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി സുരേഷ് കുമാര്‍ കൊയിലേരികണ്ടി സ്വാഗതം പറഞ്ഞു. നിര്‍വാഹക സമിതി അംഗങ്ങളായ സന്തോഷ് കുമാര്‍ എ.ടി, ദിനേശന്‍ കെ, ഗംഗാധരന്‍ എം.വി, രഘുനാഥ് കെ.ടി, ശ്രീധരന്‍. കെ, സന്തോഷ് കെ.കെ, വിലാസിനി കെ, നിര്‍മ്മല കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ട്രഷറര്‍ എം.കെ സുരേഷ് കുമാര്‍ ചടങ്ങില്‍ നന്ദി പറഞ്ഞു.