അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷം; കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റൽ ഹെഡ് നഴ്‌സിന് ആദരം


കൊയിലാണ്ടി: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിന്റെ ഭാഗമായി ഐസിഎസ് സെക്കൻഡറി സ്‌കൂൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഹെഡ് നഴ്‌സ് ജൂബിലിയെ ആദരിച്ചു. നഴ്‌സിങ്ങ് മേഖലയുടെ മഹത്വം കുട്ടികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുക എന്നതാണ്‌ പരിപാടിയുടെ പ്രധാന ലക്ഷ്യം.

ആശുപത്രിയിലെ സേവനമേഖലയിൽ അതുല്യമായ സംഭാവനകൾ നൽകിയ നഴ്‌സാണ് ജൂബിലി. സമൂഹത്തിലെ നല്ലൊരു മനുഷ്യനായി തീരാനും സഹജീവികളോട് സ്നേഹവും കരുണയും പുലർത്തുന്ന നല്ലൊരു തലമുറയായി വളരണമെന്നും ജൂബിലി കുട്ടികളോട് സംവദിക്കവേ പറഞ്ഞു.

പ്രിൻസിപ്പൽ ഷമീം അലി അധ്യക്ഷത വഹിച്ചു. മാനേജർ സാലിഹ് ബാത്ത പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി യൂസുഫ് പി.പി, സിഇഒ ജിംഷാദ്.വി എന്നിവർ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ അലി കൊയിലാണ്ടി, അസീസ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഹാദി റഷാദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രജനി സി.കെ നന്ദിയും പറഞ്ഞു.

Description: Koyilandy Taluk Hospital Head Nurse honored