കൊയിലാണ്ടിയിലെ റോളക്‌സ് ജ്വല്ലറി ഉടമ എ.പി.ഹമീദ് ഇന്തോനേഷ്യയില്‍ അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയിലെ പഴയകാല ജ്വല്ലറിയായിരുന്ന റോളക്‌സിന്റെ ഉടമ ‘സോന’യിൽ എ.പി.ഹമീദ് ഹാജി (റോളക്സ് ഹമീദ്) അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഇന്തോനേഷ്യയില്‍ വച്ച് അല്‍പ്പ സമയം മുമ്പാണ് മരണം സംഭവിച്ചത്.

ഭാര്യ: നസീമ.

മക്കള്‍: സുലേഖ, ഹംനാസ്, അജ്‌നാസ്, അഫ്ജാസ്.

മരുമക്കള്‍: ഷഫ്രീന്‍, റൂബിയത്ത്, ഷെല്ലി, അഞ്ജല അഷ്റഫ്. ഫത്തീമ സുമിന.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബിസിനസ് ആവശ്യാര്‍ത്ഥം ഹമീദ് ഇന്തോനേഷ്യയിലേക്ക് പോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.