സ്‌കൂട്ടറിൽ 38 ലിറ്റർ പുതുച്ചേരി മദ്യം കടത്താൻ ശ്രമിച്ചു; അത്തോളി സ്വദേശിയായ യുവാവിനെ പൊക്കി കൊയിലാണ്ടി എക്സെെസ്


Advertisement

കൊയിലാണ്ടി: സ്കൂട്ടറിയിൽ കടത്തുകയായിരുന്നു പുതുച്ചേരി മദ്യവുമായി അത്തോളി സ്വദേശിയായ യുവാവ് പിടിയിൽ. അത്തോളി സ്വദേശി ജിനേഷിനെ(39) ആണ് കൊയിലാണ്ടി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ജി.ബിനുഗോപാലിന്റെ നേത്രത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് 38 ലിറ്റർ മദ്യം കണ്ടെടുത്തു.

Advertisement

കണ്ണൂർ – കോഴിക്കോട് ദേശീയപാതയിൽ ഇരിങ്ങൽ ഓയിൽ മിൽ ജംഗ്ഷന് സമീപത്ത് വച്ചാണ് ജിനേഷിനെ എക്സെെസ് സംഘം അറസ്റ്റ് ചെയ്തത്. മദ്യം കടത്താനുപയോഗിച്ച കെ.എൽ 76 5143 സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.

Advertisement

പ്രിവന്റീവ് ഓഫീസർ എം.സജീവൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജി.ആർ രാകേഷ്ബാബു, കെ.ആർ സോനേഷ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement

Summary: Tried to smuggle 38 liters of Puducherry liquor on scooter; A young man from Atholi was picked up by Koyilandy Exise