Tag: Excise

Total 6 Posts

കൊയിലാണ്ടിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; കാറില്‍ കടത്തുകയായിരുന്ന 42 ഗ്രാം എം.ഡി.എം.എ പിടികൂടി, പുറക്കാട് സ്വദേശിയായ യുവാവ് അറസ്റ്റില്‍

കൊയിലാണ്ടി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. പുറക്കാട് സ്വദേശി മുഹമ്മദ് വാരിസ് ആണ് കൊയിലാണ്ടി എക്‌സൈസിന്റെ പിടിയിലായത്. മയക്കുമരുന്ന് കാറില്‍ കടത്താന്‍ ശ്രമിക്കവെ മുത്താമ്പി പാലത്തിന് സമീപത്ത് വച്ചാണ് ഇയാളെ എക്‌സൈസ് പിടികൂടിയത്. സമീപകാലത്ത് കൊയിലാണ്ടിയില്‍ നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്ന് എക്‌സൈസ് പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് മുഹമ്മദ് വാരിസിനെ എക്‌സൈസ്

സ്‌കൂട്ടറിൽ 38 ലിറ്റർ പുതുച്ചേരി മദ്യം കടത്താൻ ശ്രമിച്ചു; അത്തോളി സ്വദേശിയായ യുവാവിനെ പൊക്കി കൊയിലാണ്ടി എക്സെെസ്

കൊയിലാണ്ടി: സ്കൂട്ടറിയിൽ കടത്തുകയായിരുന്നു പുതുച്ചേരി മദ്യവുമായി അത്തോളി സ്വദേശിയായ യുവാവ് പിടിയിൽ. അത്തോളി സ്വദേശി ജിനേഷിനെ(39) ആണ് കൊയിലാണ്ടി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ജി.ബിനുഗോപാലിന്റെ നേത്രത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് 38 ലിറ്റർ മദ്യം കണ്ടെടുത്തു. കണ്ണൂർ – കോഴിക്കോട് ദേശീയപാതയിൽ ഇരിങ്ങൽ ഓയിൽ മിൽ ജംഗ്ഷന് സമീപത്ത് വച്ചാണ് ജിനേഷിനെ എക്സെെസ് സംഘം

വാഹനത്തിൽ എംഡിഎംഎ കടത്താൻ ശ്രമം; പേരാമ്പ്രയില്‍ ഇരുപത്തിരണ്ടുകാരൻ പിടിയില്‍

പേരാമ്പ്ര: പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി കാവിലുംപാറ സ്വദേശി പിടിയില്‍. കാവിലുംപാറ വട്ടിപ്പന ജിന്റ്റോ തോമസ് (22) ആണ് പിടിയിലായത്. 380 മില്ലിഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ഇന്നലെ പേരാമ്പ്ര ടൗണില്‍ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന സുസുക്കി ആക്‌സസ് സ്‌കൂട്ടറും പിടികൂടി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍

എക്‌സൈസ്, ക്രിസ്മസ്-പുതുവര്‍ഷ സ്‌പെഷ്യല്‍ ഡ്രൈവ്; മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ഉള്ളിയേരി സ്വദേശിയായ യുവാവ് അറസ്റ്റില്‍

ബാലുശ്ശേരി: ക്രിസ്മസ്, പുതുവര്‍ഷ സ്‌പെഷ്യല്‍ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 1715 മില്ലി ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ഉള്ളിയേരി പാണക്കാട് വീട്ടില്‍ ഷാഹിലാണ് അറസ്റ്റിലായത്. ബാലുശ്ശേരി എക്‌സൈസ് റെയ്ഞ്ച് പാര്‍ട്ടി അത്തോളി ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഒ.ബി. ഗണേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ

ഓണം ‘വെള്ളത്തിലാ’വാതിരിക്കാൻ കർശന പരിശോധനയുമായി കൊയിലാണ്ടി എക്സൈസ്; ചാരായം വാറ്റാനായി കീഴരിയൂർ മീറോട് മലയിൽ സൂക്ഷിച്ച 685 ലിറ്റർ വാഷ് പിടികൂടി (വീഡിയോ കാണാം)

കൊയിലാണ്ടി: ഓണമെത്തുന്നതിന് മുന്നോടിയായി പരിശോധനകൾ കർശനമാക്കി കൊയിലാണ്ടി എക്സൈസ്. ഓണാഘോഷത്തോടനുബന്ധിച്ച് മദ്യ-മയക്കു മരുന്ന് മേഖലകളിലെ കുറ്റകൃത്യങ്ങൾ തടയുന്നതിനായാണ് കർശനമായ പരിശോധനകൾ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് നടന്ന പരിശോധനയിൽ കീഴരിയൂർ മീറോട് മലയിൽ നിന്ന് ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന 685 ലിറ്റർ വാഷ് എക്സൈസ് പിടികൂടി. കേസ് രജിസ്റ്റർ ചെയ്ത എക്സൈസ് പ്രതിയെക്കുറിച്ച് അന്വേഷണം നടത്തുകയാണ്. കഴിഞ്ഞ

ബസ്സില്‍ കണ്ടത്തിയത് ഉടമസ്ഥനില്ലാത്ത 51 കുപ്പി മാഹി മദ്യം; വടകര അഴിയൂരില്‍ എക്‌സൈസിന്റെ മദ്യവേട്ട

വടകര: ഉടമസ്ഥനില്ലാത്ത നിലയില്‍ ബസ്സില്‍ നിന്ന് 51 കുപ്പി മദ്യം എക്‌സൈസ് പിടികൂടി. അഴിയൂര്‍ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നിന്നാണ് മദ്യം പിടികൂടിയത്. മാഹിയില്‍ നിന്ന് കടത്താന്‍ ശ്രമിച്ച മദ്യമാണ് പിടികൂടിയത്. ബസ്സിന്റെ പിന്‍സീറ്റിന് അടിയിലാണ് മദ്യക്കുപ്പികള്‍ നിറച്ച ബാഗ് വെച്ചിരുന്നത്. മാഹിയില്‍ നിന്ന് വാങ്ങിയ മദ്യക്കുപ്പികള്‍ സീറ്റിനടിയില്‍ വെച്ച ശേഷം ഉടമ മാറിയിരുന്നതാണ് എന്നാണ് കരുതുന്നത്.