എക്‌സൈസ്, ക്രിസ്മസ്-പുതുവര്‍ഷ സ്‌പെഷ്യല്‍ ഡ്രൈവ്; മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ഉള്ളിയേരി സ്വദേശിയായ യുവാവ് അറസ്റ്റില്‍


ബാലുശ്ശേരി: ക്രിസ്മസ്, പുതുവര്‍ഷ സ്‌പെഷ്യല്‍ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 1715 മില്ലി ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ഉള്ളിയേരി പാണക്കാട് വീട്ടില്‍ ഷാഹിലാണ് അറസ്റ്റിലായത്.

ബാലുശ്ശേരി എക്‌സൈസ് റെയ്ഞ്ച് പാര്‍ട്ടി അത്തോളി ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഒ.ബി. ഗണേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.

പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.