കെ.എസ്.ആര്‍.ടി.സി ബസ്സും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് അപകടം; ഇരുചക്രവാഹന യാത്രികന്‍ മരിച്ചു, മകള്‍ക്ക് പരിക്ക്


പാലക്കാട്: കെ.എസ്.ആര്‍.ടി ബസ്സും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഇരുചക്രവാഹന യാത്രക്കാരന്‍ മരിച്ചു. പാലക്കാട് തച്ചമ്പാറ ദേശീയപാതയില്‍ മച്ചാംതോടിനു സമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.

അഗളി ജെല്ലിപ്പാറ തെങ്ങുംതോട്ടത്തില്‍ സാമുവലിന്റ മകന്‍ മാത്യു (60) ആണ് മരിച്ചത്. അപകടത്തില്‍ കൂടെ സഞ്ചരിച്ച മകള്‍ക്കും പരിക്കേറ്റു. മകളെ സാരമായ പരിക്കുകളോടെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.