Tag: MDMA
എം.ഡി.എം.എ മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശിയായ യുവതിയും സുഹൃത്തും ഷൊര്‍ണൂരില്‍ പിടിയിൽ
ഷൊർണൂർ: ഷൊർണൂരിൽ 33.5 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശിയായ യുവതിയും സുഹൃത്തും പിടിയിലായി. പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ഷൊര്‍ണൂര്‍ പോലീസും നടത്തിയ പരിശോധനയില്‍ ഷൊര്‍ണൂരിലെ ഗണേശഗിരി തെക്കേ റോഡില്‍ നിന്നുമാണ് ഇരുവരും പിടിയിലായത്. കോഴിക്കോട് കാരന്തൂര്‍ കുന്ദമംഗലം കോരന്‍കണ്ടി ലക്ഷംവീട് കോളിനിയില്‍ സിജിന ലക്ഷ്മി (19), പട്ടാമ്പി കൊപ്പം കരിങ്കനാട് പൊട്ടച്ചിറയില്‍
കോഴിക്കോട്ടെ വലിയ ഹോട്ടറുകളില്‍ മുറിയെടുത്ത് ലഹരിമരുന്ന് ആവശ്യക്കാര്‍ക്ക് എത്തിക്കും; വില്‍പ്പനയ്‌ക്കെത്തിച്ച എം.ഡി.എം.എയുമായി നടക്കാവില്‍ രണ്ട് പേര്‍ അറസ്റ്റില്‍
കോഴിക്കോട്: നടക്കാവില്‍ എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശി വാരം നന്ദനത്തില്‍ മണികണ്ഠന്‍ പി (46) കാസര്‍കോഡ് സ്വദേശി കാഞ്ഞങ്ങാട് നെരളാട് ഹൗസില്‍ ബിജു മാത്യു (49) എന്നിവരാണ് പിടിയിലായത്. സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും ചേര്‍ന്നാണ്
കൊല്ലം കൊട്ടിയത്ത് എം.ഡി.എം.എ മയക്കുമരുന്നുമായി കണ്ണൂർ സ്വദേശിയായ യുവതിയടക്കം അഞ്ചുപേർ പിടിയിൽ
കൊല്ലം: കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി കണ്ണൂർ സ്വദേശിയായ യുവതി അടക്കം അഞ്ച് പേർ പിടിയില്‍. കണ്ണൂർ ചെമ്പിലോട് സ്വദേശി ആരതി(30), കിഴവൂർ ഫൈസല്‍ വില്ലയില്‍ ഫൈസല്‍(29), കുഴിമതിക്കാട് സ്വദേശി വിപിൻ(32), കല്ലുവാതുക്കൽ പ്രഗതി നഗർ ബിലാല്‍(35), പാമ്ബുറം സ്വദേശി സുമേഷ്(26) എന്നിവരാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വില്‍പനയ്‌ക്കായി എത്തിച്ച 4.37 ഗ്രാം
പാറക്കടവിൽ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായത് മറ്റു വാഹനയാത്രികരുമായുള്ള വാക്കുതർക്കത്തിനിടെ; സ്റ്റേഷനിലെത്തിച്ചപ്പോൾ ഓടി രക്ഷപ്പെടാനും ശ്രമം
നാദാപുരം: വാഹനങ്ങൾ സൈഡ് കൊടുക്കാത്തതിനെ തുടർന്നുണ്ടായ വാക്കുതർക്കം വിനയായി. പ്രശ്നം അന്വേഷിക്കാൻ പോലീസെത്തിയപ്പോൾ കണ്ടത് കാറിൽ എം ഡി എം എ. വയനാട് സ്വദേശികളായ തയ്യിൽ മുഹമ്മദ് ഇജാസ്, കമ്പളക്കാട് പുതിയ വീട്ടിൽ അഖില (26) എന്നിവരെയാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതിന് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പേരോട് വാഹനങ്ങൾക്ക് സൈഡ്
വാടകവീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം; എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കളുമായി താമരശ്ശേരി സ്വദേശിനി പിടിയില്‍
താമരശ്ശേരി: എം.ഡി.എം.എ അടക്കമുള്ള മാരകലഹരി വസ്തുക്കളുമായി താമരശ്ശേരി സ്വദേശിനി പിടിയില്‍. താമരശ്ശേരി തച്ചംപൊയില്‍ ഇരട്ടകുളങ്ങര പുഷ്പ എന്ന റജീനയെയാണ് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്നും 60 ഗ്രാം എം.ഡി.എം.എയും 250ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരം കൈതപൊയില്‍ ആനോറമ്മല്‍ എന്ന സ്ഥലത്തുള്ള വാടക വീട്ടില്‍ നിന്നുമാണ് യുവതിയെ പിടികൂടിയത്. കോഴിക്കോട് റൂറല്‍ എസ്.പി. നിധിന്‍ രാജ്.
ബംഗളുരുവില്‍ നിന്നും കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്ന സംഘത്തിലെ പ്രധാനിയായ കോഴിക്കോട് സ്വദേശി അറസ്റ്റില്‍; പിടിച്ചെടുത്തത് ഏഴുലക്ഷത്തിലധികം വിലമതിക്കുന്ന മയക്കുമരുന്ന്
കോഴിക്കോട്: ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ കോഴിക്കോട് സ്വദേശി പിടിയില്‍. വേങ്ങേരിയിലെ ഷിഖില്‍ ആണ് കണ്ണൂര്‍ കൂട്ടുപുഴയില്‍ എക്‌സൈസിന്റെ പിടിയിലായത്. കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. പ്രതിയില്‍ നിന്നും 230 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ യുവാക്കള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നയാളാണ് പ്രതി.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ എം.ഡി.എം.എ വേട്ട; പിടികൂടിയത് കൊയിലാണ്ടി വടകര മേഖലയില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന ഒരു കിലോയോളം വരുന്ന മയക്കുമരുന്ന്
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ എം.ഡി.എം.എ വേട്ട. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എക്‌സൈസ് സംഘം ഒരു കിലോയോളം എം.ഡി.എം.എ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് വെള്ളമുണ്ട സ്വദേശി ഇസ്മയലിനെ പിടികൂടിയിട്ടുണ്ട്. ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് 981 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. ഡല്‍ഹിയില്‍ നിന്നും കൊണ്ടുവന്ന എം.ഡി.എം.എ കോഴിക്കോട്ടെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം.
എം.ഡി.എം.എയുമായി വയനാട്ടില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍
വൈത്തിരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി വയനാട്ടില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രഘുനന്ദനം വീട്ടില്‍ ജയരാജ് (48) ആണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ വൈത്തിരി ആശുപത്രി റോഡ് കവലയില്‍ വെച്ച് വൈത്തിരി പോലീസാണ് ഇയാളെ പിടികൂടിയത്. പ്രതിയില്‍ നിന്നും 0.26 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇയാള്‍ സഞ്ചരിച്ച കെ
പത്തോ ഇരുപതോ അല്ല, അഴിയെണ്ണേണ്ടത് അമ്പത് വർഷങ്ങൾ; ലഹരിക്കേസിൽ യുവാവിന് അമ്പത് വർഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് വടകര എൻഡിപിഎസ് കോടതി
വടകര: മയക്കുമരുന്ന് സൂക്ഷിച്ച കേസിൽ യുവാവിന് 50 വർഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് വടകര എൻ ഡി പി എസ് കോടതി കോഴിക്കോട് കല്ലായി ആനമാട് കദീജ മഹലിൽ ഷക്കിൽ ഹർഷാദിനെ (35) ആണ് ശിക്ഷിച്ചത്. 2022 ആഗസ്ത് 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് കസബയിൽ വെച്ച്
രഹസ്യവിവരത്തിന് പിന്നാലെ പരിശോധന; ചെറുവണ്ണൂര്‍ പന്നിമുക്കില്‍ എം.ഡി.എം.എയുമായി പിടിയിലായത് ചെറുവണ്ണൂര്‍ സ്വദേശിയായ യുവതിയും കൂട്ടാളിയും
പേരാമ്പ്ര: ചെറുവണ്ണൂര്‍ പന്നിമുക്കില്‍ എം.ഡി.എം.എയുമായി രണ്ട് പേര്‍ പോലീസ് പിടിയിലായത് പേരാമ്പ്ര ഡി.വൈ.എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍. ചേരാപുരം ചെറിയവരപുറത്ത് അജ്മല്‍ സി.വി, ചെറുവണ്ണൂർ വലിയ പറമ്പിൽ അനുമോൾ വി.കെ എന്നിവരെയാണ് രാത്രി എട്ടുമണിയോടെ പോലീസ് പിടികൂടിയത്. ഇവരില്‍ നിന്നും 14.500 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. എം.ഡി.എം.എയുമായി കാറിൽ വടകര റൂട്ടിൽ രണ്ട് പേര്‍