രഹസ്യവിവരത്തിന് പിന്നാലെ പരിശോധന; ചെറുവണ്ണൂര്‍ പന്നിമുക്കില്‍ എം.ഡി.എം.എയുമായി പിടിയിലായത് ചെറുവണ്ണൂര്‍ സ്വദേശിയായ യുവതിയും കൂട്ടാളിയും


പേരാമ്പ്ര: ചെറുവണ്ണൂര്‍ പന്നിമുക്കില്‍ എം.ഡി.എം.എയുമായി രണ്ട് പേര്‍ പോലീസ് പിടിയിലായത് പേരാമ്പ്ര ഡി.വൈ.എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍. ചേരാപുരം ചെറിയവരപുറത്ത് അജ്മല്‍ സി.വി, ചെറുവണ്ണൂർ വലിയ പറമ്പിൽ അനുമോൾ വി.കെ എന്നിവരെയാണ് രാത്രി എട്ടുമണിയോടെ പോലീസ് പിടികൂടിയത്‌. ഇവരില്‍ നിന്നും 14.500 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

എം.ഡി.എം.എയുമായി കാറിൽ വടകര റൂട്ടിൽ രണ്ട് പേര്‍ പോകുന്നുവെന്ന് പേരാമ്പ്ര ഡി.വൈ.എസ്.പിക്കു കിട്ടിയ രഹസ്യവിവവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തുടര്‍ന്ന് മേപ്പയ്യൂർ പോലീസും ഡി.വൈ.എസ്.പിയുടെ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് രണ്ടു പേരും പിടിയിലായത്‌.

പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും ലഹരിക്കെതിരെ തുടര്‍ന്നും ശക്തമായ നടപടികൾ എടുക്കുമെന്നും ഡി.വൈ.എസ്.പി അറിയിച്ചു.