സംശയം തോന്നി ബാഗ് പരിശോധിച്ചു; ചെറുവണ്ണൂർ പന്നിമുക്കിൽ എം.​ഡി.​എം.​എയുമായി രണ്ട് പേര്‍ പോലീസ് പിടിയില്‍


പേരാമ്പ്ര: ചെറുവണ്ണൂർ പന്നിമുക്കിൽ എം.ഡി.എം.എയുമായി ഒരു യുവതിയും യുവാവും പോലീസ് പിടിയില്‍. ഇവരില്‍ നിന്നും 14.500 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മഫ്ത്തി പോലീസാണ് സംഘത്തെ പിടികൂടിയത്.

റോഡരികിൽ കാറിൽ സംശയ സാഹചര്യത്തിൽ ഇവരെ കണ്ട നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന്‌ പരിശോധന നടക്കുന്നുവെന്ന് സൂചന ലഭിച്ചപ്പോള്‍ സംഘം പന്നിമുക്ക് ഭാഗത്തേക്കുള്ള വീട്ടിലേക്ക് വാഹനം ഓടിച്ചു പോവാന്‍ ശ്രമിക്കുകയായിരുന്നു.

മഫ്ത്തി പോലീസ് വിവരമറിയച്ചതിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ സ്‌ക്വാഡ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ വന്ന മാരുതി സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.