മാപ്പിളപ്പാട്ടിനെ കൂടുതല്‍ അറിയാം, പഠിക്കാം; കുട്ടികള്‍ക്കായി പേരാമ്പ്രയില്‍ മാപ്പിളപ്പാട്ട് പഠന ഏകദിനശില്‍പശാല സംഘടിപ്പിക്കുന്നു, വിശദമായി അറിയാം


പേരാമ്പ്ര: പേരാമ്പ്രയില്‍ മാപ്പിളപ്പാട്ട് പഠനത്തിനായി ശില്‍പശാല ഒരുക്കുന്നു. കേരള മാപ്പിള അക്കാദമി പേരാമ്പ്ര ചാപ്റ്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്. മെയ് 29 ബുധനാഴ്ച രാവിലെ മുതല്‍ വൈകുന്നേരം 4.30വരെ പേരാമ്പ്ര അക്കാദമി ഓഫ് ആര്‍ട്സ് ഓഡിറ്റോറിയത്തിലാണ് പരിപാടി.

മാപ്പിളപ്പാട്ട് ചരിത്രം, ഇശല്‍, തനിമ നിയമങ്ങള്‍, ആലാപനം, കലോത്സവ ഗാനങ്ങള്‍, മാപ്പിളപ്പാട്ടിന്റെ വിവിധ ശാഖകള്‍ തുടങ്ങി മാപ്പിളപ്പാട്ടിനെ കൂടുതല്‍ അറിയാനും പരിചയപ്പെടാനുമാണ് ഏകദിനശില്‍പശാല സംഘടിപ്പിക്കുന്നത്. എല്‍പി, യുപി, ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി, കോളേജ്, ജനറല്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും കുട്ടികള്‍ക്ക് പങ്കെടുക്കാം.

മാപ്പിളപ്പാട്ട് രംഗത്ത് കേരളത്തിലെ അറിയപ്പെടുന്ന രചയിതാക്കളും പരിശീലകരും ഗായകരുമാണ് ക്ലാസുകള്‍ നയിക്കുക. താല്‍പര്യമുള്ളവര്‍ മേയ് 25ന് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9447890701, 9846195772 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.