വീറുംവാശിയും നിറഞ്ഞ് ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളി മത്സരം; ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഒന്നാമതെത്തി കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍സെക്കണ്ടറി


പേരാമ്പ്ര: വീറും വാശിയും ഒട്ടും ചോരാതെ ഒന്നിനൊന്ന് മികവോടെ ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളി മത്സരം. അപ്പീലില്‍ എത്തിയവര്‍ ഉള്‍പ്പെടെ 19 ടീമുകള്‍ അണിനിരന്ന മത്സരത്തില്‍ കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തലമത്സരത്തിന് യോഗ്യത നേടി.

സംസ്ഥാന തല മത്സരങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ വീറും വാശിയും നിറഞ്ഞതായിരുന്നു മത്സരമെന്ന് വിധികര്‍ത്താവ് വീരാന്‍കുട്ടി ഗുരുക്കള്‍ അഭിപ്രായപ്പെട്ടു. വി.വി.ദക്ഷിണാമൂര്‍ത്തി ഹാളില്‍ നിറഞ്ഞ സദസ്സിനു മുമ്പിലായിരുന്നു മത്സരം അരങ്ങേറിയത്.

മുഹമ്മദ്‌ നിജാദ്. പി, മുഹമ്മദ്‌ നഹൽ, മുഹമ്മദ്‌ റോഷൻ വി. പി, ത്വയീബ് റോഷൻ, മുഹമ്മദ്‌ ഹഫ്‌നാസ്. ടി, മുഹമ്മദ്‌ നജാദ്, മുഹമ്മദ്‌ നെജാദ്, മുഹമ്മദ്‌ ഷഷീഖ്, മുഹമ്മദ്‌ റിദുവാൻ വി.എം, സയ്യിദ് മുഹമ്മദ്‌ ഹാദി, റിസാൻ എ.എം, മുഹമ്മദ്‌ ദാനിഷ് പി. കെ എന്നിവരടങ്ങുന്ന സംഘമാണ് മത്സരത്തില്‍ പങ്കെടുത്തത്‌. ടീമിന്റെ ഭാഗമായ തൊയ്ബിന്റെ പരിക്കൊന്നും മത്സരത്തിന്റെ സ്പിരിറ്റിനെ ബാധിച്ചില്ല. കഴിഞ്ഞദിവസം സെക്കിളില്‍ നിന്നും വീണ് തലയ്ക്കുണ്ടായ മുറിവുംവെച്ചാണ് ത്വയ്ബ് മത്സരിച്ചത്. മത്സരശേഷം തോന്നിയ വേദനയും ക്ഷീണവുമെല്ലാം ഫലപ്രഖ്യാപനത്തോടെ സന്തോഷത്തിന് വഴിമാറി.