കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. തുവ്വക്കോട് കോളനി, ഗ്യാസ് ഗോഡൗണ്‍, ശിശുമന്ദിരം, തോരായ്കടവ്‌, കോട്ടമുക്ക്, കൊക്കാട്, തെക്കെകൊളക്കാട് എഎംഎച്ച് എന്നിവിടങ്ങളില്‍ രാവിലെ 8മണി മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

എച്ച്ടി ലൈന്‍ മെയിന്റനന്‍സ് വര്‍ക്ക്‌ നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.