Tag: school kalolsavam

Total 31 Posts

തുടര്‍ച്ചയായ മൂന്നാം തവണയും സംസ്ഥാനതലത്തിലേക്ക്; ഹയര്‍ സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ കഥകളിയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനവുമായി തിരുവങ്ങൂര്‍ സ്വദേശിനി ഋതുനന്ദ

കൊയിലാണ്ടി: ജില്ലാ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ കഥകളില്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടി തിരുവങ്ങൂര്‍ സ്വദേശിനി ഋതുനന്ദ. തതുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷമാണ് ഋതുനന്ദ കഥകളില്‍ സംസ്ഥാന തലത്തിലേക്ക് മത്സരിക്കാന്‍ യോഗ്യത നേടുന്നത്. കോഴിക്കോട് സിറ്റി സബ് ജില്ലയില്‍ മത്സരിച്ചപ്പോള്‍ രണ്ടാം സ്ഥാനമായിരുന്നു. തുടര്‍ന്ന് അപ്പീലിലൂടെയാണ് മത്സരത്തിലെത്തി ഒന്നാം സ്ഥാനം

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തിരുവങ്ങൂര്‍ മുമ്പില്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ പൊയില്‍ക്കാവ് എച്ച്.എസും; ഉപജില്ലാ കലോത്സവം അവസാന ലാപ്പിലെത്തുമ്പോള്‍ സ്‌കൂളുകള്‍ തമ്മില്‍ വാശിയേറിയ പോരാട്ടം

തിരുവങ്ങൂര്‍: കൊയിലാണ്ടി ഉപജില്ലാ കലോത്സവം അവസാന ലാപ്പിലെത്തുമ്പോള്‍ ഓവറോള്‍ കിരീടത്തിനായി സ്‌കൂളുകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 79 ഇനങ്ങളില്‍ 71 എണ്ണത്തിന്റെ ഫലം വന്നപ്പോള്‍ 40 എ ഗ്രേഡുകളുമായി പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂളാണ് ഒന്നാം സ്ഥാനത്തുള്ളത്. 226 പോയിന്റുകളാണ് പൊയില്‍ക്കാവ് നേടിയത്. രണ്ടാം സ്ഥാനത്ത് 200 പോയിന്റുകളോടെ ഗവണ്‍മെന്റ് മാപ്പിള

മൂന്നിലേക്ക് പ്ലേറ്റ് വന്നില്ലേ…. കലവറ മൂന്നിലേക്ക് അച്ചാറ്; ഭക്ഷണവിതരണം സുഗമമാക്കാന്‍ കൗണ്ടര്‍ ടു കലവറ വയര്‍ലെസ് സംവിധാനം; രുചി വൈവിധ്യങ്ങളുമായി കാപ്പാട് ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കലോത്സവ ഊട്ടുപുര

കൊയിലാണ്ടി: രുചി വൈവിധ്യങ്ങളുമായി മൂന്നാം ദിവസവും കലോത്സവ ഊട്ടുപുര സജീവമാണ്. കൂപ്പണുമായി ഊട്ടുപുരയിലെത്തുന്നവര്‍ക്ക് അധികം കാത്തിരുന്ന് മുഷിയാതെ തന്നെ വയറുനിറയെ ഭക്ഷണം കഴിച്ച് മടങ്ങാം. ഇന്ന് രുചികരമായ ബിരിയാണിയാണ് വിരുന്നുപന്തലില്‍ വിളമ്പിയത്. ഇത്തവണ അധ്യാപക സംഘടനയായ കെ.എസ്.ടി.എയാണ് ഭക്ഷണ കമ്മിറ്റിയുടെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. അധ്യാപകര്‍ തന്നെയാണ് ഭക്ഷണം വിളമ്പി നല്‍കുന്നത്. മാലിന്യങ്ങള്‍ പറ്റാവുന്നത്ര കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ

ഹയര്‍ സെക്കണ്ടറി വിഭാഗം ചെണ്ടമേളത്തില്‍ കുത്തക കൈവിടാതെ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി; ഇത്തവണയും എഗ്രേഡ്

കൊയിലാണ്ടി: കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ചെണ്ടമേളത്തില്‍ ഹെയര്‍സെക്കണ്ടറി വിഭാഗത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ കുത്തക കൈവിടാതെ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി. ഇത്തവണയും സംസ്ഥാന തലത്തില്‍ കൊയിലാണ്ടിയില്‍ നിന്നുള്ള സംഘം എ.ഗ്രേഡ് കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറി. വാശിയേറിയ ചെണ്ടമേള മത്സരത്തില്‍ തൃശ്ശൂരിലെയും, പാലക്കാടിന്റെയും, കുട്ടികളെ പിന്നിലാക്കിയാണ് എ ഗ്രേഡ് കരസ്ഥമാക്കിയത്. കളിപ്പുരയില്‍ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള

കോല്‍ക്കളി പരിശീലന രംഗത്ത് മികച്ച നേട്ടവുമായി കൊയിലാണ്ടി അല്‍ മുബാറക്ക് കളരി സംഘം: അഞ്ചു ടീമുകളിലായി ഇത്തവണ സംസ്ഥാന കലോത്സവത്തില്‍ മത്സരിക്കുന്നത് ഇവിടെ പരിശീലിച്ച 60 വിദ്യാര്‍ഥികള്‍

കൊയിലാണ്ടി: 62ാം സ്‌കൂള്‍ കലോത്സവം നാളെ തുടങ്ങുമ്പോള്‍ കൊല്ലത്ത് മത്സരിക്കുന്ന കോല്‍ക്കളിയില്‍ അല്‍മുബാറക്ക് കളരി സംഘത്തിന്റെ കീഴില്‍ പരിശീലിച്ച 60 വിദ്യാര്‍ഥികള്‍. കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ നിന്ന് ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ അഞ്ച് ടീമുകളാണ് മത്സരിക്കുന്നത്. ഇതില്‍ രണ്ട് ടീമുകള്‍ അപ്പീലിലാണ് മത്സരിക്കുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ കോട്ടക്കല്‍

റവന്യു ജില്ലാ കലോത്സവം: കോഴിക്കോട് സിറ്റി ഓവറോള്‍ ചാമ്പ്യന്മാര്‍, കൊയിലാണ്ടി ഉപജില്ലയ്ക്ക് മൂന്നാം സ്ഥാനം

പേരാമ്പ്ര: അഞ്ച് ദിനരാത്രങ്ങളില്‍ പേരാമ്പ്രയില്‍ കൗമാര കലയുടെ മാമാങ്കം തീര്‍ത്ത കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായി കോഴിക്കോട് സിറ്റി. കലോത്സത്തിന്റെ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തി 914 പോയിന്റുമായാണ് കോഴിക്കോട് സിറ്റി ഉപജില്ലയുടെ കിരീടനേട്ടം. ഇടയ്ക്ക് രണ്ടാം സ്ഥാനത്തുണ്ടായിരുന്നെങ്കിലും അവസാന ദിനത്തില്‍ കൊയിലാണ്ടി ഉപജില്ല മൂന്നാം സ്ഥാനത്തേക്ക് പോയി. 848

സംസ്ഥാന സ്കൂള്‍ കലോത്സവത്തിനും പേരാമ്പ്രയെ മാതൃകയാക്കാം: ഭക്ഷണ വിതരണത്തിന് എല്ലാവരും നല്‍കുന്നു എ ഗ്രേഡ്.. യാതൊരു വിധ പരാതികള്‍ക്കും ഇടം നല്‍കാതെ ഭക്ഷണ വിതരണം

പേരാമ്പ്ര: പതിനായിരക്കണക്കിന് ആളുകള്‍ അണിനിരന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ കൃത്യമായ പ്ലാനിങ്ങിലൂടെ പരാതികള്‍ക്കോ മറ്റ് പ്രശ്‌നങ്ങള്‍ക്കോ ഇടനല്‍കാതെ രുചികരമായ ഭക്ഷണം വിതരണം ചെയ്തുകൊണ്ട് കയ്യടി നേടിയിരിക്കുകയാണ് ഭക്ഷണകമ്മിറ്റി. മേള ആരംഭിച്ച ഞായറാഴ്ച മുതല്‍ അവസാനിക്കുന്ന ഇന്നുവരെ എഴുപതിനായിരത്തോളം പേര്‍ക്കാണ് ഇവിടെ ഭക്ഷണം വിളമ്പിയത്. രചനാ മത്സരങ്ങള്‍ നടന്ന മേളയുടെ ആദ്യദിനം ആറായിരത്തോളം പേര്‍ക്കാണ് ഇവിടെ

ഹൈസ്‌കൂള്‍ വിഭാഗം വട്ടപ്പാട്ടില്‍ ജില്ലാതലത്തില്‍ ആദ്യമായി ഒന്നാം സ്ഥാനം നേടി കൊയിലാണ്ടി ഐ.സി.എസ് സെക്കണ്ടറി സ്‌കൂള്‍

കൊയിലാണ്ടി: ഹൈസ്‌കൂള്‍ വിഭാഗം വട്ടപ്പാട്ടില്‍ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടി കൊയിലാണ്ടി ഐ.സി.എസ് സെക്കണ്ടറി സ്‌കൂള്‍. ആദ്യമായാണ് ഇവിടെ നിന്നും വട്ടപ്പാട്ടില്‍ സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടുന്നത്. മുന്‍വർഷങ്ങളില്‍ ജില്ലാതലത്തില്‍ രണ്ടാം സ്ഥാനം വരെയെത്തിയെങ്കിലും ആദ്യമായാണ് ഒന്നാം സ്ഥാനം നേടുന്നത്. വടകര സ്വദേശിയായ സാജിദ് ആണ് കുട്ടികളെ പരിശീലിപ്പിച്ചത്. മുഹമ്മദ് സനല്‍, മുഹമ്മദ്

കോല്‍ക്കളി പരിശീലനത്തിനിടെ കയ്യൊടിഞ്ഞ് പ്ലാസ്റ്ററിട്ടതൊന്നും കളിയെ ബാധിച്ചില്ല; അപ്പീലുമായെത്തി കോഴിക്കോട് ഗവ.മോഡല്‍ ഹൈസ്‌കൂള്‍ ടീം മടങ്ങിയത് എ ഗ്രേഡോടെ

പേരാമ്പ്ര: കോല്‍ക്കളിയ്ക്ക് കോലുപിടിക്കാന്‍ ഇരുകൈകളും വേണം. മത്സരത്തിന് നാലഞ്ച് ദിവസം മുമ്പ് ടീമില്‍ ആരുടെയെങ്കിലും കയ്യൊടിഞ്ഞാലോ? ടീമിനെ സംബന്ധിച്ച് ആത്മവിശ്വാസം തന്നെ നഷ്ടപ്പെടുത്തുന്ന ഒന്നായിരിക്കും അത്. എന്നാല്‍ അത്തരം പ്രതിബന്ധങ്ങളൊന്നും കോഴിക്കോട് ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പ്രകടനത്തെ ബാധിച്ചില്ല. അപ്പീലുമായെത്തിയാണ് മോഡല്‍ സ്‌കൂള്‍ ടീം മത്സരത്തിനെത്തിയത്. മത്സരത്തിന് നാലുദിവസം മുമ്പാണ് അപ്പീല്‍ അനുവദിച്ചുകിട്ടിയതായി അറിയുന്നത്.

റവന്യൂ ജില്ലാ കലോത്സവത്തില്‍ ഇതുവരെ ലഭിച്ചത് 216 അപ്പീലുകള്‍; ഏറ്റവുമധികം അപ്പീലുകള്‍ ലഭിച്ചത് നൃത്ത ഇനങ്ങള്‍ക്ക്

പേരാമ്പ്ര: റവന്യൂ ജില്ലാ കലോത്സവത്തില്‍ സ്‌റ്റേജ്, സ്‌റ്റേജിതര ഇനങ്ങളിലായി 270 ഓളം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇതുവരെ ലഭിച്ചത് 216 അപ്പീലുകള്‍. നൃത്ത ഇനങ്ങള്‍ക്കാണ് ഏറ്റവുമധികം അപ്പീലുകള്‍ ലഭിച്ചിരിക്കുന്നത്. ഇന്നലെ മിക്ക വേദികളിലും രാത്രി വൈകിയും പുലര്‍ച്ചെയും മത്സരങ്ങള്‍ തുടര്‍ന്നിരുന്നു. ഇതില്‍ പലതിലും അപ്പീല്‍ വരാന്‍ സാധ്യതയുണ്ടെന്നതിനാല്‍ തന്നെ എണ്ണം ഇനിയും കൂടിയേക്കും. മേള അവസാനിക്കുന്ന മുറയ്ക്ക്