ഹയര്‍ സെക്കണ്ടറി വിഭാഗം ചെണ്ടമേളത്തില്‍ കുത്തക കൈവിടാതെ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി; ഇത്തവണയും എഗ്രേഡ്


കൊയിലാണ്ടി: കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ചെണ്ടമേളത്തില്‍ ഹെയര്‍സെക്കണ്ടറി വിഭാഗത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ കുത്തക കൈവിടാതെ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി. ഇത്തവണയും സംസ്ഥാന തലത്തില്‍ കൊയിലാണ്ടിയില്‍ നിന്നുള്ള സംഘം എ.ഗ്രേഡ് കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറി.

വാശിയേറിയ ചെണ്ടമേള മത്സരത്തില്‍ തൃശ്ശൂരിലെയും, പാലക്കാടിന്റെയും, കുട്ടികളെ പിന്നിലാക്കിയാണ് എ ഗ്രേഡ് കരസ്ഥമാക്കിയത്. കളിപ്പുരയില്‍ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള കൊരയങ്ങാട് വാദ്യസംഘം പരിശീലനം നല്‍കിയ കുട്ടികളാണ് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിന് വേണ്ടി വിജയം കൊയ്തത്.

മറ്റ് വിദ്യാലയങ്ങള്‍ വന്‍തോതില്‍ തുക ചിലവഴിച്ച് വിദ്യാര്‍ത്ഥികളെ അയക്കുമ്പോള്‍ കൊയിലാണ്ടി സ്‌കൂളിനു വേണ്ടി യാതൊരു പ്രതിഫലവും വാങ്ങാതെയാണ് കളിപ്പുരയില്‍ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള കൊരയങ്ങാട് വാദ്യസംഘം കുട്ടികളെ പരിശീലിപ്പിക്കുന്നത്. വാദ്യസംഘത്തിലെ മുന്‍കാല ജേതാക്കളാണ് ഇവര്‍ക്കുള്ള പരിശീലനം നല്‍കുന്നത്.