ഭിന്നശേഷിക്കാരുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ കൊയിലാണ്ടിയില്‍ അദാലത്ത്; ജനുവരി ഒമ്പതിന് മുമ്പ് പരാതികള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം


കൊയിലാണ്ടി: ഭിന്നശേഷിക്കാര്‍ നേരിടുന്ന വിവിധ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിനായി കൊയിലാണ്ടിയില്‍ അദാലത്ത് നടത്തുന്നു. ജനുവരി 11 രാവിലെ 10.30 മുതല്‍ കൊയിലാണ്ടി മുന്‍സിപ്പല്‍ ഓഫീസ് പരിസരത്താണ് അദാലത്ത് നടക്കുക.

പരാതികള്‍ ജനുവരി ഒമ്പതിന് മുമ്പ് മുനിസിപ്പാലിറ്റി ഓഫീസില്‍ സമര്‍പ്പിക്കണം.