എം.ഡി.എം.എയുമായി വയനാട്ടില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍


വൈത്തിരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി വയനാട്ടില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രഘുനന്ദനം വീട്ടില്‍ ജയരാജ് (48) ആണ് അറസ്റ്റിലായത്.

ഇന്ന് പുലര്‍ച്ചെ വൈത്തിരി ആശുപത്രി റോഡ് കവലയില്‍ വെച്ച് വൈത്തിരി പോലീസാണ് ഇയാളെ പിടികൂടിയത്. പ്രതിയില്‍ നിന്നും 0.26 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

ഇയാള്‍ സഞ്ചരിച്ച കെ എല്‍ 55 ഡി 7878 നമ്പര്‍ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്.ഐ പി.വി പ്രശോഭും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.