Tag: Arrest

Total 107 Posts

12 വര്‍ഷം മുമ്പ് ടിപ്പറിടിച്ച് കുട്ടി മരിച്ച കേസിലെ ഡ്രൈവര്‍ പിടിയില്‍; അറസ്റ്റിലായത് കൊയിലാണ്ടി സ്വദേശി

കൊയിലാണ്ടി: പന്ത്രണ്ടുവര്‍ഷം മുമ്പ് ടിപ്പര്‍ ലോറിയിടിച്ച് പതിനാറുകാരന്‍ മരിച്ച സംഭവത്തില്‍ കൊയിലാണ്ടി സ്വദേശി പിടിയില്‍. നടേരി രാരുകണ്ടിയില്‍ വിനീഷ് (40) ആണ് അറസ്റ്റിലായത്. കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസാണ് പ്രതിയെ പിടികൂടിയത്. 2012 ല്‍ കുന്ദമംഗലത്തായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്. പ്രതിയെ അറസ്റ്റു ചെയ്‌തെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. നാലുവര്‍ഷമായി ഇയാള്‍ ഒളിവിലായിരുന്നു. മനപൂര്‍വ്വമല്ലാത്ത നരഹത്യയാണ് ഇയാള്‍ക്കെതിരെയുള്ള

നടുറോഡില്‍ ബസ് നിര്‍ത്തി സിനിമാസ്റ്റൈലില്‍ ചാടിയിറങ്ങി, പിന്നാലെ പൊരിഞ്ഞ അടി; മാനാഞ്ചിറയില്‍ കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച ബസ് ഡ്രൈവര്‍ക്ക് ‘പണി’ കൊടുത്ത് പോലീസ്

കോഴിക്കോട്: മാനാഞ്ചിറയില്‍ നടുറോഡില്‍ ബസ് നിര്‍ത്തി കാര്‍ യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ പോലീസ് മോട്ടോര്‍ വാഹന വകുപ്പിന് ശുപാര്‍ശ നല്‍കി. ബസ് ഡ്രൈവര്‍ തിരുവണ്ണൂർ സ്വദേശി ശബരീഷിനെതിരെയാണ് പോലീസ് നടപടിയെടുത്തത്. ബേപ്പൂര്‍ മെഡിക്കല്‍ കോളേജ് റൂട്ടിലോടുന്ന അല്‍ഫ എന്ന ബസിന്റെ ഡ്രൈവറാണ് ഇയാള്‍. മാനാഞ്ചിറ ബിഇഎം സ്‌ക്കൂളിന് സമീപത്ത്

വിദ്വേഷം പ്രകടിപ്പിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ്; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്

കൊച്ചി: സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷം പ്രകടിപ്പിക്കുന്ന തരത്തില്‍ പോസ്റ്റ് ഇട്ടതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്. കളമശ്ശേരി സ്‌ഫോടന സംഭവത്തില്‍ വിദ്വേശം പ്രചരിപ്പിക്കുന്ന തരത്തില്‍ ഫയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടതിനാണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. IPC 153 ,IPC 153(A) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. വിദ്വേഷം പ്രകടിപ്പിക്കുക,രണ്ട് വിഭാഗങ്ങള്‍ തമ്മിലുളള ശത്രുത വര്‍ദ്ധിപ്പിക്കുന്നതരത്തില്‍ പ്രചരിപ്പിക്കുക

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന; കാറില്‍ കടത്തുകയായിരുന്ന 85.005 ഗ്രാം എം.ഡി.എംഎയുമായി കുറ്റ്യാടി സ്വദേശികള്‍ പിടിയില്‍

കുറ്റ്യാടി: മാരക ലഹരി മരുന്നായ എംടിഎംഎയുമായി കുറ്റ്യാടി സ്വദേശികള്‍ പിടിയില്‍. പി.എം നബീല്‍ (34), അടുക്കത്ത് ടി,കെ അനൂപ് (38) എന്നിവരാണ് പിടിയിലായത്. തലശ്ശേരിയില്‍ നിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ തലശ്ശേരി സൈദാര്‍ പള്ളിയ്ക്ക് സമീപം പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന ലഹരിമരുന്നുമായി ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് 85.005

കൊയിലാണ്ടി സബ് ജയിലില്‍ നിന്നും ചാടിയ പ്രതി വീണ്ടും പോലീസ് വലയില്‍; പടികൂടിയത് പൂനൂരില്‍ വെച്ച്

കൊയിലാണ്ടി: കൊയിലാണ്ടി സബ് ജയിലില്‍ നിന്നും ചാടിയ പ്രതി പിടിയില്‍. റിമാന്റില്‍ കഴിയുകയായിരുന്ന ബാലുശ്ശേരി സ്വദേശി അനസാണ് പിടിയിലായിരിക്കുന്നത്. ഞായറാഴ്ച്ച രാവിലെ 7 മണിയോടെയാണ് ഇയാള്‍ ജയിലില്‍ നിന്നും പുറത്തുചാടിയത്. കളവ് കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു പ്രതി. ജയില്‍ മതിലിന്റെ കോടതിയോട് അടുത്തുള്ള ഉയരം കുറഞ്ഞ ഭാഗത്ത് കൂടി ചാടിരക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.

ഒളിച്ചിരുന്നത് മാനാഞ്ചിറയിലെ കോംട്രസ്റ്റ് ഫാക്ടറിക്കുള്ളില്‍; കോഴിക്കോട് പൊലീസുകാരനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍

കോഴിക്കോട്: പൊലീസുകാരനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ് തായിഫിനെയാണ് പിടികൂടിയത്. പൊലീസിനെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന ഷിഹാദ്, അക്ഷയ് എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. കോഴിക്കോട് മാനാഞ്ചിറയിലെ കോംട്രസ്റ്റ് ഫാക്ടറിക്ക് ഉള്ളിലാണ് തായിഫ് ഒളിച്ചിരുന്നത്. വിവരം ലഭിച്ച പൊലീസ് കോംട്രസ്റ്റ് ഫാക്റിയിലെത്തി തന്ത്രപരമായി ഇയാളെ പിടികൂടുകയായിരുന്നു. നിരവധി മോഷണക്കേസുകളില്‍ പ്രതികളാണ് പൊലീസിനെ ആക്രമിച്ച മൂന്ന്

നന്തിയിൽ നിർത്തിയിട്ട ഗുഡ്‍സ് ഓട്ടോറിക്ഷയിൽ നിന്ന് ബാറ്ററി മോഷ്ടിച്ച രണ്ട് പേരെ തന്ത്രപരമായി പിടികൂടി കൊയിലാണ്ടി പൊലീസ്

കൊയിലാണ്ടി: നന്തിയിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോറിക്ഷയിൽ നിന്ന് ബാറ്ററി മോഷ്ടിച്ച രണ്ട് പേരെ കൊയിലാണ്ടി പൊലീസ് തന്ത്രപരമായി അറസ്റ്റ് ചെയ്തു. മേലൂർ കളരിക്കണ്ടി കെ.ആഷിഫ് (25), മേലൂർ മാവിളിച്ചിക്കണ്ടി എസ്.എസ്.സൂര്യൻ (23) എന്നിവരെയാണ് കൊയിലാണ്ടി എസ്.ഐ അനീഷും സംഘവും അറസ്റ്റ് ചെയ്തത്. ഇതിൽ സൂര്യൻ ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതിയായിരുന്നു. മോഷ്ടിച്ച ബാറ്ററി നന്തിയിലെ ബാറ്ററി കടയിൽ

ഓണപ്പരീക്ഷയ്ക്കെത്തിയ ഒന്നാം ക്ലാസുകാരിയെ ലഹരി നൽകി മയക്കി പീഡിപ്പിച്ചു; തലശ്ശേരിയിൽ യുവാവ് അറസ്റ്റിൽ

തലശ്ശേരി: ഒന്നാം ക്ലാസുകാരിയെ ലഹരി പാനീയം നല്‍കി മയക്കിയ ശേഷം ശാരീരികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ജന്നത്ത് ഹൗസില്‍ ടി.കെ നിഷാബ്(34) ആണ് അറസ്റ്റിലായത്. ഓണപ്പരീക്ഷയ്ക്ക് സ്‌ക്കൂളിലെത്തിയ കുട്ടിയെ ലഹരി പാനീയം നല്‍കി മയക്കിയശേഷം പ്രതി പീഡിപ്പിക്കുകയായിരുന്നു. പരീക്ഷാ സമയത്ത് സ്‌ക്കൂളിലെ ഓഫീസ് ക്ലര്‍ക്കായി ജോലി ചെയ്യുകയായിരുന്നു പ്രതി. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ്

കോഴിക്കോട് സിനിമയില്‍ അഭിനയിക്കാൻ അവസരം വാഗ്‍ദാനം നല്‍കി കൂട്ടബലാത്സംഗം ചെയ്തു; സുഹൃത്തായ യുവതി അറസ്റ്റില്‍

കോഴിക്കോട്: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു. കോഴിക്കോട് കാരപ്പറമ്പിലുള്ള ഫ്‌ളാറ്റില്‍ കൊണ്ടുപോയാണ് യുവതിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ പീഡനത്തിന് ഇരയായ യുവതിയുടെ സുഹൃത്തായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരില്‍ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. ഇവരുടെ സുഹൃത്തായ കണ്ണൂര്‍ മുണ്ടയാട് സ്വദേശിനി അഫ്‌സീന (29) ആണ് അറസ്റ്റിലായത്.

പിടിച്ചെടുത്തത് 40 ലിറ്റർ ചാരായവും 1200 ലിറ്റർ വാഷും; ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിൽ ചാരായം വാറ്റിയ പേരാമ്പ്ര സ്വദേശി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

വയനാട്: മാനന്തവാടിയില്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ മറവില്‍ നടന്ന ചാരായ വാറ്റ് എക്സൈസ് പിടികൂടി. ആലാറ്റിൽ വട്ടോളിയിൽ എക്‌സൈസ് നടത്തിയ റെയ്ഡിൽ 40 ലിറ്റർ ചാരായവും 1200 ലിറ്ററോളം വാഷും വാറ്റുപകരണങ്ങളമായി പേരാമ്പ്ര സ്വദേശി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. പേരാമ്പ്ര സ്വദേശി എന്‍ പി മുഹമ്മദ്, ഇടുക്കി സ്വദേശി അനീഷ്, ബേപ്പൂര്‍ സ്വദേശി അജിത്ത്, ശ്രീകണ്ഠാപുരം