Tag: Arrest

Total 107 Posts

വീടുകളുടെയും കടകളുടെയും മേൽക്കൂര പൊളിച്ച് അകത്ത് കടക്കും, പത്തിലേറെ മോഷണം; കൊയിലാണ്ടി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തിയ പ്രതി ഒടുവിൽ പിടിയിൽ

കോഴിക്കോട്: കൊയിലാണ്ടി ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലെ മോഷണ കേസുകളിലെ പ്രതിയായ തിരുവനന്തപുരം സ്വദേശി ഒടുവിൽ പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര ആര്യനാട് വടയാരപുത്തൻ വീട് മണികണ്ഠൻ (36) ആണ് അറസ്റ്റിലായത്. പന്നിയങ്കര പൊലീസ് ആണ് ഇയാളെ കല്ലായി റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് പിടികൂടിയത്. വീടുകളുടെയും കടകളുടെയും മേൽക്കൂര പൊളിച്ച് അകത്ത് കടന്ന് മോഷണം നടത്തുന്നതാണ് മണികണ്ഠന്റെ

കോഴിക്കോട് നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ വടിവാള്‍ വീശി കവര്‍ച്ച, പൊലീസിന് നേരെയും ആക്രമണം; ഗുണ്ടാസംഘം പിടിയില്‍

കോഴിക്കോട്: പൊലീസിനെയും പൊതുജനങ്ങളെയും വടിവാള്‍ വീശി മുള്‍മുനയില്‍ നിര്‍ത്തിയ കവര്‍ച്ചാ സംഘം ഒടുവില്‍ പിടിയിലായി. കൊടുവള്ളി വാവാട് സ്വദേശി സിറാജുദ്ദീന്‍ തങ്ങള്‍ (32), കാരപ്പറമ്പ് സ്വദേശി ക്രിസ്റ്റഫര്‍ (29), പെരുമണ്ണ സ്വദേശി മുഹമ്മദ് അന്‍ഷിദ് (21), വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് സുറാഖത്ത് (22) എന്നിവരാണ് അറസ്റ്റിലായത്. നിരവധി മോഷണക്കേസുകളിലും പിടിച്ചുപറി കേസുകളിലും പ്രതികളാണ് ഇവര്‍. രണ്ട്

ജീപ്പ് കുറുകെ നിര്‍ത്തി സിനിമാ സ്റ്റൈലില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ്; പയ്യന്നൂരില്‍ നിന്ന് മോഷ്ടിച്ച കാര്‍ കോഴിക്കോട് വച്ച് പിടികൂടി

കോഴിക്കോട്: മോഷണം പോയ കാര്‍ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ്. ഇന്നലെ പുലര്‍ച്ചെ പയ്യന്നൂരില്‍ നിന്ന് മോഷണം പോയ കാറാണ് കോഴിക്കോട് വച്ച് മാറാട് പൊലീസ് പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ എന്‍.രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കാര്‍ തടഞ്ഞ് പ്രതികളെ അറസ്റ്റ് ചെയ്തത്. കാര്‍ മോഷ്ടിച്ച മലപ്പുറം പുളിക്കല്‍ കെ.അജിത് (23), ചാലക്കുടി എരയകുടി ചെമ്പാട്ട് ആര്‍.സി.റിയാസ്

ഇരുപത്തിയെട്ടുകാരിയെ പീഡിപ്പിക്കുകയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയെടുക്കുകയും ചെയ്തു; പേരാമ്പ്ര സ്വദേശിയായ യുവാവ് അറസ്റ്റില്‍

പേരാമ്പ്ര: ഇരുപത്തിയെട്ടുകാരിയെ പീഡിപ്പിക്കുകയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. പേരാമ്പ്ര പാണ്ടിക്കോട് മുണ്ടയില്‍ വിഷ്ണുവിനെ(28)യാണ് പേരാമ്പ്ര സി.ഐ ബിനു തോമസ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിയവേ ബാംഗ്ലൂരില്‍ നിന്നാണ് പ്രതിയെ പിടിച്ചത്. യുവതി നല്‍കിയ പരാതിയിന്മേല്‍ ജൂണ്‍ 14നാണ് പോലീസ് കേസെടുത്തത്. യുവതിയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഒരു

കഞ്ചാവ് കേസില്‍ തുടര്‍ച്ചയായി പ്രതി; പേരാമ്പ്ര സ്വദേശിയെ പെരുവണ്ണാമൂഴി പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

പേരാമ്പ്ര: കഞ്ചാവ് വിൽപ്പനക്കേസില്‍ നിരവധി തവണ പ്രതിയായ പേരാമ്പ്ര സൂപ്പിക്കട സ്വദേശിയെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് പെരുവണ്ണാമൂഴി പോലീസ്. സൂപ്പിക്കട സ്വദേശി പാറേമ്മല്‍ ലത്തിഫ് (47) നെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. പ്രദേശത്ത് നിരന്തരമായി കഞ്ചാവ് വില്പന നടത്തുകയും പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന പശ്ചാത്തിലത്തിലാണ് കാപ്പ ചുമത്തിയിരിക്കുന്നത്. ഇയാളുടെ പേരില്‍ നാല്

പെണ്‍കുട്ടിയെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു, സൗഹൃദത്തിനും ചാറ്റിങ്ങിനും ഒടുവില്‍ പ്രവാസിയില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടി; കോട്ടയം സ്വദേശി പിടിയില്‍

തൃശൂര്‍: ഫേസ്ബുക്കിലൂടെ പെണ്‍കുട്ടിയാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസിയില്‍ നിന്ന് പണം തട്ടിയ യുവാവ് പിടിയില്‍. കോട്ടയം പാമ്പാടി കുരിയന്നൂര്‍ കണ്ണന്‍ (34) ആണ് അറസ്റ്റിലായത്. തൃശൂര്‍ അന്തിക്കാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ചിത്രവും പേരും ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. തുടര്‍ന്ന് പ്രവാസിയും അന്തിക്കാട് സ്വദേശിയുമായ യുവാവുമായി പ്രതി പരിചയത്തിലായി.

മയക്കുമരുന്നു വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണിയായ കോഴിക്കോട് വെള്ളയില്‍ സ്വദേശി അറസ്റ്റില്‍; ലഹരി കേസില്‍ കാപ്പ ചുമത്തിയുള്ള മലബാര്‍ മേഖലയിലെ ആദ്യ അറസ്റ്റ്

കോഴിക്കോട്: മയക്കുമരുന്ന് കേസില്‍ കാപ്പാ നിയമം ചുമത്തി മലബാര്‍ മേഖലയില്‍ ആദ്യ അറസ്റ്റ്. കോഴിക്കോട് വെള്ളയില്‍ സ്വദേശിയായ നാലുകുടിപ്പറമ്പ് ഹാഷിം (58) ആണ് അറസ്റ്റിലായത്. കോഴിക്കോട് നഗരത്തിലെ മയക്കുമരുന്ന് വില്‍പ്പനക്കാരില്‍ പ്രധാന കണ്ണിയാണ് ഇയാള്‍. നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്റ്റ് പ്രകാരമാണ് വെള്ളയില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ശേഷം

കൊയിലാണ്ടിയിൽ വൻ മയക്കുമരുന്ന് വേട്ട; എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കൊയിലാണ്ടി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. എടക്കുളം കൊല്ലാറുകണ്ടി ശ്രീജിത്ത് (28) ആണ് കൊയിലാണ്ടി പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെയോടെ കോമത്തുകരയിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 12.40 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കൊയിലാണ്ടി സബ് ഇൻസ്പെക്ടർ അനീഷിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കോമത്തുകരയിലെത്തിയത്. KL-56-X-8112 നമ്പർ ബൈക്കിലായിരുന്നു

പയ്യോളിയില്‍ വാടക സ്റ്റോറില്‍ മോഷണം പതിവാക്കിയ യുവാവിനെ കൈയ്യോടെ പൊക്കി കട ഉടമയും നാട്ടുകാരും; പ്രതിയെ അറസ്റ്റു ചെയ്ത് പോലീസ്

പയ്യോളി: വാടക സ്‌റ്റോറില്‍ നിന്നും മോഷണം നടത്തുന്നതിനിടെ മോഷ്ടാവിനെ പിടികൂടി നാട്ടുകാര്‍ പോലീസില്‍ ഏല്‍പിച്ചു. പയ്യോളി ബീച്ചില്‍ സായിവിന്റെ കാട്ടില്‍ റിയാസി (38) നെയാണ് പിടികൂടിയത്. പയ്യോളിയിലെ കെ.സി.കെ വാടക സ്റ്റോറില്‍ മോഷണത്തിനിടെയാണ് ഇയാളെ കട ഉടമയും നാട്ടുകാരും ചേര്‍ന്ന് െൈകയ്യോടെ പൊക്കി പോലീസില്‍ ഏല്‍പ്പിച്ചത്. പയ്യോളി പോലീസ് ഇയാളെ അറസ്റ്റു ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ

പുകവലിക്കുന്നത് ചോദ്യംചെയ്തു; കോഴിക്കോട് ബീച്ചില്‍ പോലീസുകാരനുനേരെ കത്തിവീശിയ യുവാവ് അറസ്റ്റില്‍

കോഴിക്കോട്: പുകവലിക്കുന്നത് ചോദ്യം ചെയ്തതിന് പോലീസുകാരനു നേരെ കത്തിവീശിയ യുവാവ് പിടിയില്‍. പന്നിയങ്കര സ്വദേശി ഇര്‍ഫാനെ(19) യാണ് ഞായറാഴ്ച രാത്രിയോടെ ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. പഴയ കോര്‍പ്പറേഷന്‍ ഓഫീസിന് സമീപത്തു നിന്നും പുകവലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ യുവാവ് പോലീസുകാരനുനേരെ കത്തിവീശുകയായിരുന്നു. പ്രതിയോടൊപ്പമുണ്ടായിരുന്ന 17 വയസ്സുകാരനെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടു. ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ്