ഒളിച്ചിരുന്നത് മാനാഞ്ചിറയിലെ കോംട്രസ്റ്റ് ഫാക്ടറിക്കുള്ളില്‍; കോഴിക്കോട് പൊലീസുകാരനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍


കോഴിക്കോട്: പൊലീസുകാരനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ് തായിഫിനെയാണ് പിടികൂടിയത്. പൊലീസിനെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന ഷിഹാദ്, അക്ഷയ് എന്നിവരെ നേരത്തേ പിടികൂടിയിരുന്നു.

കോഴിക്കോട് മാനാഞ്ചിറയിലെ കോംട്രസ്റ്റ് ഫാക്ടറിക്ക് ഉള്ളിലാണ് തായിഫ് ഒളിച്ചിരുന്നത്. വിവരം ലഭിച്ച പൊലീസ് കോംട്രസ്റ്റ് ഫാക്റിയിലെത്തി തന്ത്രപരമായി ഇയാളെ പിടികൂടുകയായിരുന്നു.

നിരവധി മോഷണക്കേസുകളില്‍ പ്രതികളാണ് പൊലീസിനെ ആക്രമിച്ച മൂന്ന് പേരും. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജ് പൊലീസ് ഇവരെ പിടികൂടിയിരുന്നു. പൊലീസിന്റെ പിടിയില്‍ നിന്ന് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് തായിഫ് സന്ദീപ് എന്ന പൊലീസുകാരന്റെ കയ്യില്‍ കുത്തിയത്. പരിക്കേറ്റ സി.പി.ഒ സന്ദീപ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.