Tag: Police

Total 40 Posts

സിനിമയില്‍ കാണുമോ ഇത്രയും മാസ് സീന്‍! ഡോക്ടറോട് ലൈംഗികാതിക്രമം കാട്ടിയ നഴ്‌സിങ് ഓഫീസര്‍ക്ക് പിന്നാലെ ആശുപത്രി വാര്‍ഡിലൂടെ കുതിച്ച് പൊലീസ് ജീപ്പ്; വീഡിയോ വൈറലാവുന്നു

ഡറാഡൂണ്‍: വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം കാട്ടിയ നഴ്സിങ് ഓഫീസറെ പിടികൂടാന്‍ ആശുപത്രി വാര്‍ഡില്‍ ജീപ്പ് ഓടിച്ചുകയറ്റി പോലീസ്. ഋഷികേശിലുള്ള എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) അത്യാഹിത വിഭാഗത്തിലേക്കാണ് പോലീസ് ജീപ്പ് ഓടിച്ച് കയറ്റിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 26-സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പോലീസ് വാഹനവുമായി അത്യാഹിത

ബസ് ഇറങ്ങിയപ്പോള്‍ അച്ഛനെയും അമ്മയേയും കാണാനില്ല; കുന്ദമംഗലത്ത് ഒറ്റപ്പെട്ടുപോയ അഞ്ചുവയസുകാരന് തുണയായത് പൊലീസിന്റെ സമയോചിത ഇടപെടല്‍

കുന്ദമംഗലം: പോലീസിന്റെ സമയോചിത ഇടപെടല്‍ കാരണം അഞ്ച് വയസുകാരനെ രക്ഷിതാക്കള്‍ക്ക് തിരികെ ലഭിച്ചു. കുന്ദമംഗലം പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ ഒറ്റപ്പെട്ടുപോയ ഇതരസംസ്ഥാനക്കാരനായ കുട്ടിയ്ക്കാണ് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് തുണയായത്. രക്ഷിതാക്കള്‍ക്കൊപ്പം മുക്കത്തുനിന്നും കോഴിക്കോടേക്കുള്ള ബസില്‍ കയറിയതാണ് കുട്ടി. കുന്ദമംഗലം പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ ഇറങ്ങിയപ്പോള്‍ രക്ഷിതാക്കളെ കാണാനില്ല. ഇതോടെ കുട്ടി കരഞ്ഞുകൊണ്ട് അച്ഛനെയും അമ്മയെയും അന്വേഷിക്കാന്‍

കാല്‍ തല്ലിയൊടിച്ച ശേഷം പീഡന കേസും: തിരുവമ്പാടി പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവമ്പാടി: അയല്‍വാസിയെ മര്‍ദിച്ച് കാല്‍ തല്ലിയൊടിച്ച ശേഷം നഷ്ടപരിഹാരം നല്‍കുന്നതിന് പകരം പോലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മര്‍ദനമേറ്റയാളുടെ പേരില്‍ പീഡന കേസ് രജിസ്റ്റര്‍ ചെയ്യിച്ചെന്ന പരാതിയില്‍ തിരുവമ്പാടി പോലീസ് ഇന്‍സ്‌പെക്ടര്‍ക്കും എസ്.ഐ.ക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പരാതി കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിക്കും. കമ്മീഷന്‍ ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായ ഐ.ജിക്കാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും

ശബരിമല ഡ്യൂട്ടിക്കെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങി; കാണാതായ പേരാമ്പ്ര സ്വദേശിയായ പോലീസുകാരനെ കണ്ടെത്തി

പേരാമ്പ്ര: ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ പേരാമ്പ്ര സ്വദേശിയായ പോലീസുകാരനെ കണ്ടെത്തി. വളയത്തുള്ള കെ.എ.പി ആറാം ബറ്റാലിയനിലെ ഹവില്‍ദാര്‍ പേരാമ്പ്ര എടവരാട് തിരുത്തൂര്‍ ടി.വിനുവിനെയാണ് പേരാമ്പ്ര പോലീസ്  കണ്ടെത്തിയത്. ഇന്‍സ്‌പെക്ടര്‍ പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കോയമ്പത്തൂരില്‍ നിന്നാണ് വിനുവിനെ കണ്ടെത്തിയത്. കോയമ്പത്തൂരിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ശബരിമല ഡ്യൂട്ടിയുണ്ടെന്ന് പറഞ്ഞ്

ഭാര്യയുടെ പരാതിയില്‍ അന്വേഷണത്തിന് ചെന്ന പൊലീസുകാരെ വടിയും കത്തിയും കൊണ്ട് ആക്രമിച്ച് പ്രതി; കൊയിലാണ്ടിയില്‍ എ.എസ്.ഐ അടക്കം മൂന്ന് പൊലീസുകാര്‍ക്ക് പരിക്ക്

കൊയിലാണ്ടി: വീട്ടില്‍ ശല്യമുണ്ടാക്കുന്നുവെന്നാരോപിച്ച് ഭാര്യയുടെ പരാതി അന്വേഷിക്കാന്‍ വീട്ടിലെത്തിയ പോലീസിനുനേരെ ഭര്‍ത്താവിന്റെ ആക്രമണം. വടികൊണ്ടും കത്തികൊണ്ടുമുള്ള ആക്രമണത്തില്‍ കൊയിലാണ്ടി എ.എസ്.ഐ. അടക്കം മൂന്നു പോലീസുകാര്‍ക്ക് പരിക്കേറ്റു. പോലീസ് ജീപ്പും തകര്‍ത്തു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ചെങ്ങോട്ട്കാവ് മാടാക്കരയായിരുന്നു സംഭവം. മൂന്നു കുടിക്കല്‍ റൗഫ് (38) ആണ് പോലീസിനെ ആക്രമിച്ചത്.എ.എസ്.ഐ.വിനോദ്, എസ്.സി.പി. ഒ, ഗംഗേഷ്, ഹോം

ഒളിച്ചിരുന്നത് മാനാഞ്ചിറയിലെ കോംട്രസ്റ്റ് ഫാക്ടറിക്കുള്ളില്‍; കോഴിക്കോട് പൊലീസുകാരനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍

കോഴിക്കോട്: പൊലീസുകാരനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ് തായിഫിനെയാണ് പിടികൂടിയത്. പൊലീസിനെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന ഷിഹാദ്, അക്ഷയ് എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. കോഴിക്കോട് മാനാഞ്ചിറയിലെ കോംട്രസ്റ്റ് ഫാക്ടറിക്ക് ഉള്ളിലാണ് തായിഫ് ഒളിച്ചിരുന്നത്. വിവരം ലഭിച്ച പൊലീസ് കോംട്രസ്റ്റ് ഫാക്റിയിലെത്തി തന്ത്രപരമായി ഇയാളെ പിടികൂടുകയായിരുന്നു. നിരവധി മോഷണക്കേസുകളില്‍ പ്രതികളാണ് പൊലീസിനെ ആക്രമിച്ച മൂന്ന്

ദിശതെറ്റിച്ച് ചീറിപ്പാഞ്ഞു വന്ന ബസ് കാറിലിടിച്ചു; കൊയിലാണ്ടിയിൽ ​ഗതാ​ഗത നിയമ ലംഘനം നടത്തിയതിന് സ്വകാര്യ ബസിനെതിരെ വീണ്ടും നടപടി

കൊയിലാണ്ടി: ദേശീയപാത കൊയിലാണ്ടിയിൽ ദിശതെറ്റിച്ച് സഞ്ചരിച്ച് കാറിലിടിച്ച് അപകടം വരുത്തിയ സ്വകാര്യ ബസിനെതിരെ കേസെടുത്ത് പോലീസ്. കാറുകാരൻ്റെ പരാതിയെ തുടർന്നാണ് കൊയിലാണ്ടി പോലീസ് കേസ്സെടുത്തത്. കോഴിക്കോട്- കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന KL13 A F6375 എന്ന നമ്പർ ടാലൻ്റ് ലിമിറ്റഡ് സ്റ്റോപ്പ് ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. ദിശതെറ്റിച്ച് ചീറിപ്പാഞ്ഞ ബസ് സിഫ്റ്റ് കാറിനടിക്കുക്കുകയായിരുന്നു. ഇന്ന്

അഞ്ചംഗ സംഘം കാറിന്റെ ഗ്ലാസ് തകര്‍ത്ത് യാത്രക്കാരെ ആക്രമിച്ചു; പെരുവണ്ണാമൂഴിയില്‍ വിനോദസഞ്ചാരത്തിനായി പോയപ്പോള്‍ ആക്രമിക്കപ്പെട്ടുവെന്ന പരാതിയുമായി മണിയൂര്‍ സ്വദേശികള്‍

പെരുവണ്ണാമൂഴി: വിനോദ സഞ്ചാരത്തിനായി പെരുവണ്ണാമൂഴിയിലേക്ക് പോയപ്പോള്‍ ആക്രമിക്കപ്പെട്ടുവെന്ന പരാതിയുമായി മണിയൂരിലെ കുടുംബം. മണിയൂര്‍ സ്വദേശികളായ ജിനീഷും കുടുംബവും സഞ്ചരിച്ച കാറാണ് ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച്ച വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. മണിയൂരില്‍ നിന്നും കുടുംബസമേതം പെരുവണ്ണാമൂഴിയിലേക്ക് കാറില്‍ യാത്ര ചെയ്യവേയായിരുന്നു സംഭവം. പെരുവണ്ണാമൂഴി ടൗണിന് അടുത്തുള്ള താഴത്തുവയലില്‍ വെച്ച് ഓട്ടോയ്ക്ക് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഓട്ടോയില്‍ എത്തിയ

”അതിക്രമങ്ങളെ സ്വയം പ്രതിരോധിക്കാം” കോഴിക്കോട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ പരിശീലനപരിപാടി സംഘടിപ്പിച്ച് പൊലീസ്- വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: അതിക്രമങ്ങള്‍ നേരിടുന്നതിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലീസിന്റെ ആഭിമുഖ്യത്തില്‍ പരിശീലന പരിപാടി നടത്തുന്നു. മാര്‍ച്ച് 11,12 തിയ്യതികളിലാണ് സൗജന്യ പരിശീലനം. സ്വയം പ്രതിരോധ മുറകളില്‍ പ്രത്യേക പരിശീലനം നേടിയ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് ജ്വാല എന്ന പേരിലുള്ള വാക്ക് ഇന്‍ ട്രെയിനിങ് നല്‍കുന്നത്. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പരിപാടി നാളെ രാവിലെ 10

ഏറാമലയില്‍ ചീട്ടുകളി പിടികൂടാനെത്തിയ പൊലീസ് സംഘത്തിനുനേരെ ആക്രമണം; നടുവണ്ണൂര്‍ സ്വദേശിയായ പൊലീസുകാരന് കുത്തേറ്റു

വടകര: ഏറാമലയില്‍ പൊലീസുകാരന് കുത്തേറ്റു. എ.ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥന്‍ അഖിലേഷ് (33)നാണ് കുത്തേറ്റത്. നടുവണ്ണൂര്‍ സ്വദേശിയാണ്. ഏറാമല മണ്ടോള്ളതില്‍ ക്ഷേത്രോത്സവത്തിനിടെ ചീട്ട് കളി പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് എടച്ചേരി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഉത്സവത്തിനിടെ പണം