ചെമ്പട്ടണിഞ്ഞ് കൊയിലാണ്ടി ​ഗവ. ഐടിഐ; ട്രെയിനീസ് കൗൺസിൽ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും നേടി എസ്.എഫ്.ഐ


കൊയിലാണ്ടി: ​ഗവ. ഐടിഐ കൊയിലാണ്ടിയിൽ നടന്ന ട്രെയിനീസ് കൗൺസിൽ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും സ്വന്തമാക്കി എസ്.എഫ്.ഐ. ആറിൽ ആറു സീറ്റും നേടിയാണ് എസ്.എഫ്.ഐ മികച്ച വിജയം നേടിയത്. ചെയർമാനായി അഞ്ചൽ ഷാജിയെ തിരഞ്ഞെടുത്തു. ടി.പി അഭിജിത്ത് ആണ് ജനറൽ സെക്രട്ടറി.

മാ​ഗസിൻ എഡിറ്ററായി പി അഭിനവിനെയും കൾച്ചറൽ അഫയേഴ്സ് സെക്രട്ടറിയായി പി.എം സെനിത്ത് എം കുമാറും തിരഞ്ഞെടുത്തു. ബി.പി അനഘ കൗൺസിലറും, കെ.പി മുഹസിൻ ജനറൽ ക്യാപ്റ്റനുമാണ്. വിദ്യാർത്ഥികൾ ക്യാമ്പസിൽ ആഹ്ലാദ പ്രകടനം നടത്തി.

Summary: govt iti koyilandy Trainees Council Election