കരിപ്പൂരില്‍ മലാശയത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 808 ഗ്രാം സ്വര്‍ണം പിടികൂടി, കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് സ്വർണ്ണം പിടികൂടിയത്


Advertisement

കോഴിക്കോട്: കരിപ്പൂര് വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട തുടരുന്നു. 808 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. കൊടുവള്ളി സ്വദേശി ഉസ്മാനാണ് പിടിയിലായത്.

Advertisement

മലാശയത്തില്‍ മിശ്രിത രൂപത്തിലാണ് സ്വർണ്ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് വിശദമായി പരിശോധിച്ചത്.

Advertisement

ഇന്ന് പുലർച്ചെ ബഹ്റൈനില്‍ നിന്നാണ് ഇയാൾ കരിപ്പൂര് വിമാനത്താവളത്തിലെത്തിയത്. ആദ്യ ഘട്ടത്തില്‍ ഉസ്മാന്‍ കുറ്റം സമ്മതിച്ചിരുന്നുല്ല.. പിന്നീട് എക്സറേ എടുത്ത് പരിശേധിച്ചപ്പോഴാണ് രഹസ്യഭാഗങ്ങളില്‍ കാപ്സൂൾ രൂപത്തില്‍ സ്വർണ്ണം കണ്ടെത്തിയത്.

Advertisement

summary: 808 grams of gold was seized at Karipoor in customs rade